ട്രാൻസ്ജൻഡർ കലാസംഘം; താൽപര്യപത്രം ക്ഷണിച്ചു
സംസ്ഥാനത്ത് ട്രാൻസ്ജെൻഡർ വ്യക്തികളുടെ കലാപരമായ അഭിരുചി, സർഗാത്മകത, പ്രായോഗിക ശേഷി എന്നിവ വിലയിരുത്തി അവർക്ക് ആവശ്യമായ പിന്തുണ നൽകി സാമൂഹികമായും സാമ്പത്തികമായും മെച്ചപ്പെട്ട ജീവിതനിലവാരം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ‘അനന്യം’ എന്ന പേരിൽ പദ്ധതിയുടെ നിർവ്വഹണത്തിന് താത്പര്യമുള്ള സർക്കാർ / സർക്കാർ അംഗീകൃത ഏജൻസികളിൽ നിന്നു താത്പര്യപത്രം ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് വകുപ്പിന്റെ www.sjd.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കാം. താല്പര്യമുള്ള ഏജൻസികൾ ആവശ്യമായ രേഖകൾ സഹിതം അപേക്ഷ ഡയറക്ടർ, സാമൂഹ്യനീതി വകുപ്പ്, അഞ്ചാം നില, വികാസ് ഭവൻ, പിഎംജി, തിരുവനന്തപുരം 695033 എന്ന വിലാസത്തിൽ ആഗസ്റ്റ് 31 ന് വൈകുന്നേരം അഞ്ചിനു മുൻപ് സമർപ്പിക്കണം.