
സ്റ്റാർട്ടപ്പ് സപ്പോർട്ട് പ്രോഗ്രാം
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ് (KIED) ആറ് ദിവസത്തെ ഇന്നോവേറ്റ് ആൻഡ് കണക്ട് (സ്റ്റാർട്ടപ്പ് സപ്പോർട്ട് പ്രോഗ്രാം) സംഘടിപ്പിക്കുന്നു. 22 മുതൽ 27 വരെ കളമശ്ശേരിയിലുള്ള KIED ക്യാമ്പസിലാണ് പരിശീലനം. 18 വയസിനും 35 വയസിനും ഇടയ്ക്കുള്ള യുവതീ യുവാക്കൾക്ക് പരിശീലനത്തിൽ പങ്കെടുക്കാം. താത്പര്യമുള്ളവർ http://kied.info/training-calender ൽ 19ന് മുൻപ് അപേക്ഷ സമർപ്പിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന 35 പേർ ഫീസടച്ചാൽ മതി. കൂടുതൽ വിവരങ്ങൾക്ക്: 0484-2532890, 0484-2550322, 9188922785.