
ഡിജിറ്റൽ മീഡിയ പ്രൊഡക്ഷൻ ശിൽപശാല
വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ടായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ് (കീഡ്) സംരംഭകർക്കായി ഒരു ദിവസത്തെ ‘ഡിജിറ്റൽ മീഡിയ പ്രൊഡക്ഷൻ വർക്‌ഷോപ്പ്’ സംഘടിപ്പിക്കുന്നു. ജൂൺ 29നു അങ്കമാലിയിലുള്ള കീഡിന്റെ എന്റർപ്രൈസ് ഡെവലപ്മെന്റ് സെന്ററിലാണ് പരിശീലനം. എം.എസ്.എം.ഇ മേഖലയിലെ സംരംഭകർ, എക്സിക്യൂട്ടീവുകൾ എന്നിവർക്ക് പങ്കെടുക്കാം.
500 രൂപയാണ് പരിശീനത്തിന്റെ ഫീസ്. (കോഴ്സ് ഫീ, ഭക്ഷണം, ജി.എസ്.ടി ഉൾപ്പെടെ). പങ്കെടുക്കാൻ താത്പര്യമുള്ളവർ ഓൺലൈനായി http://kied.info/training-calender/ ൽ ജൂൺ 27 ന് മുൻപ് അപേക്ഷ സമർപ്പിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന 30 പേർ ഫീസ് അടച്ചാൽ മതി. കൂടുതൽ വിവരങ്ങൾക്ക് : 0484-2532890, 0484-2550322, 9188922800.