Monday, April 27, 2026
 
 
⦿ സംസ്ഥാനത്ത് വേനൽ മഴ; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് ⦿ ഇടുക്കിയിൽ അമ്മയും മകനും കൊല്ലപ്പെട്ടെന്ന് സംശയം; പറമ്പിൽ രണ്ട് മൃതദേഹഭാഗങ്ങൾ ⦿ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം; 15 മിനിറ്റ് മുതൽ അര മണിക്കൂർ വരെ വൈദ്യുതി മുടങ്ങാം ⦿ സംസ്ഥാനത്ത് നാളെ ഹർത്താലിന് ആഹ്വാനം ⦿ 65 ലക്ഷം തട്ടി, നഗ്‌നദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി'; ഷിയാസ് കരീമിനെതിരെ പരാതി ⦿ മുണ്ടത്തിക്കോട് അപകടം; ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു ⦿ ആന്റണി രാജുവിന് തിരിച്ചടി, ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യം തള്ളി ⦿ മുണ്ടത്തിക്കോട് വെടിക്കെട്ടപകടം; ഗുരുതരമായി പൊള്ളലേറ്റ ലൈസൻസി സതീശൻ മരിച്ചു ⦿ എഎപിയുടെ പത്തില്‍ ഏഴ് രാജ്യസഭാംഗങ്ങളും ബിജെപിയിലേക്ക് ⦿ മുണ്ടത്തിക്കോട് അപകടം; കൂടുതല്‍ ശരീരഭാഗങ്ങള്‍ കണ്ടെത്തി ⦿ ബി ഉണ്ണികൃഷ്‍ണൻ ഫെഫ്‍ക ജനറല്‍ സെക്രട്ടി സ്ഥാനം രാജിവെച്ചു ⦿ ശബരിമല സന്നിധാനത്തിന് മുകളിലൂടെ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ; കേസെടുത്ത് പമ്പ പൊലീസ് ⦿ ഉയർന്ന താപനില മുന്നറിയിപ്പ് ; കൊല്ലം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി ⦿ 8 വയസുകാരൻ മരിച്ച കിടപ്പുമുറിയിൽ ഇന്നും പാമ്പ് ⦿ വാട്സാപ്പിൽ ഇനി മൊബൈൽ റീച്ചാർജും ⦿ കണ്ണൂരില്‍ സൂര്യാഘാതമേറ്റ് യുവാവ് മരിച്ചു; മരണപ്പെട്ടത് പള്ളിപ്പൊയില്‍ സ്വദേശി സനല്‍ കുമാര്‍ എംവി ⦿ കേരളത്തിൽ ഉഷ്‌ണതരംഗ മുന്നറിയിപ്പ് ⦿ തൃശ്ശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്തും, കുടമാറ്റം 15 മിനിറ്റ് മാത്രം ⦿ മുണ്ടത്തിക്കോട് വെടിക്കെട്ടുപുര അപകടം; ലൈസന്‍സി സതീഷിന്റെ നില അതീവ ഗുരുതരം ⦿ വെടിക്കെട്ട് മുറപോലെ നടക്കണം;പാറമേക്കാവ് ദേവസ്വം ⦿ തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ ⦿ തൃശൂര്‍ പൂരം വെടിക്കെട്ടിനുള്ള പടക്ക നിര്‍മാണശാലയിലുണ്ടായ സ്‌ഫോടനത്തിൽ മരണം 13 ⦿ ഇടുക്കി കരിമണ്ണൂരിൽ അനുജൻ ജ്യേഷ്ഠനെ കുത്തിക്കൊന്നു ⦿ ‘ചാണ്ടി ഉമ്മനെ പോലെ ആശ്രിത നിയമനത്തിൽ MLAയായ ആളല്ല കെ.രാജൻ’: എഐവൈഎഫ് ⦿ ജപ്പാനിൽ വൻ ഭൂചലനം, 7.4 തീവ്രത; സുനാമി മുന്നറിയിപ്പ് ⦿ ഭാര്യയുടെ ഫോട്ടോ പകർത്തുകയായിരുന്ന യുവാവിനെ ഇടിച്ചുതെറിപ്പിച്ചു; ദാരുണാന്ത്യം ⦿ തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് പിവി അൻവര്‍ ⦿ വാൽപ്പാറ അപകടമുണ്ടായത് ഡ്രൈവറുടെ പരിചയക്കുറവ് മൂലം ⦿ ഉത്തരാഖണ്ഡിൽ മദ്രസ ബോർഡ് പിരിച്ചുവിടുന്നു ⦿ ശ്രീകൃഷ്ണന് മുന്നില്‍ കുഴിമന്തി വെച്ച് വിഷു ആശംസ; ചേര്‍ത്തലയില്‍ ഹോട്ടല്‍ ഉടമ അറസ്റ്റില്‍ ⦿ വാല്‍പ്പാറയില്‍ വാഹനാപകടം;9 മലയാളികള്‍ക്ക് ദാരുണാന്ത്യം ⦿ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണം; ഇന്‍സ്റ്റ പേ ലോണ്‍ ആപ്പിനെതിരെ കേസ് ⦿ ലൈംഗിക പീഡന പരാതി; മുൻ കോൺഗ്രസ് കൗൺസിലർ പ്രശോഭ് സി വത്സന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി ⦿ കോഴിക്കോട് ഡിസിസി ജനറല്‍ സെക്രട്ടറി നിജേഷ് അരവിന്ദ് രാജിവച്ചു ⦿ കരാട്ടെ ക്ലാസിലെ പരിശീലനത്തിനിടെ ദേഹാസ്വാസ്ഥ്യം; കൊല്ലത്ത് 11 കാരി മരിച്ചു

ആശങ്ക വേണ്ട ഇ.വി.എം വിവിപാറ്റ് പ്രവര്‍ത്തനങ്ങള്‍ സുതാര്യമാണ് ജില്ലാ കളക്ടര്‍

18 April 2024 08:05 PM

കാസര്‍കോട് ജില്ലയില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങൾ എല്ലാം സുതാര്യമാണെന്നും  ഇ.വി.എം വിവിപാറ്റ് പ്രവര്‍ത്തനങ്ങളിൽ ആശങ്ക വേണ്ടെന്നും ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ പറഞ്ഞു. കാസര്‍കോട് ജില്ലാ കളക്ടറുടെ ചേമ്പറില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.


കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തിലെ എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും ഏജന്റ് മാര്‍ക്കും അറിയിപ്പ് നല്‍കിയും പത്രക്കുറിപ്പ് ഉള്‍പ്പെടെ നല്‍കിയും അവരുടെ സാന്നിധ്യത്തിലാണ് കമ്മീഷനിങ് നടത്തിയതെന്നും കഴിഞ്ഞ ദിവസം ഒരു പ്രത്യേക സ്ഥനാര്‍ത്ഥിയുടെ സ്ലിപ്പ് മാത്രം വോട്ട് ഇടാതെ തന്നെ വിവിപാറ്റിൽ വരുന്നു എന്ന് മറ്റ് രണ്ട് സ്ഥാനാര്‍ത്ഥിയുടെ ഏജന്റുമാര്‍ അറിയിച്ചതിനെ തുടര്‍ന്ന് അപ്പോള്‍ തന്നെ പരിശോധിച്ച് തെറ്റിദ്ധാരണ നീക്കി വസ്തുത ബോധ്യപ്പെടുത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍,  ഭെല്‍ എഞ്ചിനീയര്‍മാര്‍ എന്നിവര്‍ സ്ഥാനാര്‍ത്ഥിയെയും ഏജന്റുമാരെയും അപ്പോള്‍ കാര്യങ്ങൾ ബോധ്യപ്പെടുത്തി.


സംശയമുണ്ടായിരുന്ന വിവി പാറ്റില്‍ മോക്ക് പോള്‍ നടത്തി ആയിരം വോട്ടുകള്‍ രേഖപ്പെടുത്തിയ ശേഷം എണ്ണി ബോധ്യപ്പെടുത്തി ബോധ്യപ്പെട്ടുവെന്ന് കാണിച്ച് സ്ഥാനാര്‍ത്ഥിയുടെ ഏജന്റുമാര്‍ സര്‍ട്ടിഫിക്കേറ്റ് ഒപ്പിട്ട് നല്‍കിയിട്ടുണ്ട്. അതിന് ശേഷമാണ് കമ്മീഷനിങ് പൂര്‍ത്തിയാക്കിയത്. ആര്‍ക്കും കാസര്‍കോട് ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലും ഇവി എം വിവിപാറ്റ് കമ്മീഷനിങ്ങിലും സംശയവും ആശങ്കയും വേണ്ടെന്നും അദ്ദേഹം പറഞ്ഞു.


കമ്മീഷനിങ് മുഴുവനായും സി.സി ടി.വി ക്യാമറയില്‍ റെക്കോഡ് ആയിട്ടുണ്ട്. ആവശ്യമെങ്കില്‍ അത് പരിശോധിക്കാമെന്നും കളക്ടര്‍ പറഞ്ഞു. കമ്മീഷനിങ് പൂര്‍ത്തിയായ ശേഷം സ്‌ട്രോങ് റൂമുകളില്‍ സൂക്ഷിക്കുന്ന വോട്ടിങ് മെഷീനുകളില്‍ വോട്ടെടുപ്പ് ദിവസം രാവിലെ വോട്ടെടുപ്പ് ആംഭിക്കുന്നതിന് മുന്‍പ് സ്ഥാനാര്‍ത്ഥികളുടെ ഏജന്റുമാര്‍ക്ക് മുന്നില്‍ മോക് പോള്‍ ആയി 50 വോട്ട് ചെയ്ത് എണ്ണി തിട്ടപ്പെടുത്തി പരിശോധിച്ച്,  എണ്ണിയ ശേഷം പ്രത്യേകം ബ്ലാക്ക് കവറിൽ സൂക്ഷിക്കുസര്‍ട്ടിഫിക്കേറ്റും നല്‍കും.


തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ മൂന്ന് പ്രാവശ്യം മോക്ക് പോള്‍ നടത്തും. ആദ്യ ഘട്ട പരിശോധനാ സമയത്ത് മോക് പോള്‍ നടത്തിയിരുന്നു. ശേഷം കമ്മീഷനിങ് സമയത്ത് മോക് പോള്‍ നടത്തി. ഓരോ സ്ഥാനാർത്ഥിയുടെയും ഏജൻ്റുമാരാണ് മോക് പോൾ രേഖപ്പെടുത്തിയത്. കമ്മീഷനിങ് സമയത്ത് അഞ്ച്ശതമാനം വോട്ടിങ് മെഷീനുകളില്‍ 1000 വോട്ടുകൾ മോക് പോള്‍ നടത്തി.  ഇനി വോട്ടിങ് ദിവസം വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുന്‍പ് വോട്ടിങ് മെഷീനില്‍ മോക് പോള്‍ നടത്തും. മൂന്ന് ഘട്ടമായി നടത്തുന്ന പ്രക്രിയയില്‍ ആരും അവിശ്വസിക്കേണ്ട ആവശ്യമില്ല.


ഇ.വി.എം, വി.വി പാറ്റ് റാന്‍ഡമൈസേഷന്‍ ഉള്‍പ്പെടെയുള്ള തെരഞ്ഞെടുപ്പിന്റെ മുഴുവന്‍ പ്രവര്‍ത്തനങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും സ്ഥാനാര്‍ത്ഥികളുടെയും ഏജന്റുമാരുടെയും സാന്നിധ്യത്തിലാണ് നടത്തിയത്. ഏഴ് മണ്ഡലങ്ങളിലും പ്രവര്‍ത്തനങ്ങള്‍ പരാതിയും ആക്ഷേപവും ഇല്ലാതെയാണ് നടത്തിയതാണെന്നും കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തിലെയും കാസര്‍കോട് ജില്ലയിലെയും ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ഇവിടെ എല്ലാ പ്രവര്‍ത്തനങ്ങളും വളരെ സുതാര്യമാണെന്നും യാതൊരു പ്രശ്‌നവും നിലവില്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. അടിസ്ഥാന രഹിതമായ തെറ്റായ പ്രചാരണങ്ങള്‍ വിശ്വസിക്കേണ്ടതില്ലെന്നും കളക്ടര്‍ പറഞ്ഞു.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration