ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽ.എൽ.ബി: ന്യൂനതകൾ പരിഹരിക്കുന്നതിനുള്ള അവസരം
ആഗസ്റ്റ് ആറിന് വിവിധ കേന്ദ്രങ്ങളിൽ വച്ച് നടത്തുന്ന ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽ.എൽ.ബി കോഴ്സിലേക്കുള്ള പ്രവേശന പരീക്ഷക്കായി ഓൺലൈനായി അപേക്ഷിച്ചവർക്ക് അവരവരുടെ പ്രൊഫൈലിലെ ഫോട്ടോ, ഒപ്പ് എന്നിവ പരിശോധിക്കാവുന്നതാണ്. www.cee.kerala.gov.in എന്ന വെബ്സെറ്റിൽ നൽകിയിട്ടുള്ള ‘Integrated Five Year LLB 2023-Candidate Portal’ എന്ന ലിങ്കിൽ പ്രൊഫൈൽ പരിശോധിക്കുന്നതിനും ന്യൂനതകൾ ഉള്ള പക്ഷം അവ തിരുത്തുന്നതിനാവശ്യമായ സൗകര്യം ജൂലൈ 27 വൈകുന്നേരം നാല് മണി വരെ ലഭ്യമാക്കിയിട്ടുണ്ട്. വിശദ വിവരങ്ങൾക്ക് വെബ്സെറ്റിലെ വിജ്ഞാപനം കാണുക. ഹെൽപ് ലൈൻ നമ്പർ : 0471 2525300.