Wednesday, January 15, 2025
 
 
⦿ ‘പദവി ഏറ്റെടുക്കാനാവില്ല’: നിയമനം റദ്ദാക്കണമെന്ന് ചീഫ് സെക്രട്ടറിക്ക് കത്തയച്ച് ബി.അശോക് ⦿ ബോബി ചെമ്മണ്ണൂരിനെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി ⦿ നിറം കുറവെന്ന പേരിൽ ഭർത്താവിന്റെ അവഹേളനം, ഇംഗ്ലീഷ് അറിയില്ലെന്ന് കുറ്റപ്പെടുത്തൽ; നവവധു ജീവനൊടുക്കി ⦿ തിരുവനന്തപുരത്ത് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; കൊലപാതകം തന്നെയെന്ന് പൊലീസ് ⦿ പീച്ചി ദുരന്തം, മൂന്നാമത്തെ പെൺകുട്ടിയും മരിച്ചു; അപകടനില തരണം ചെയ്ത് നിമ ⦿ സ്ത്രീയെ വസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തുന്നവര്‍ സ്വയം വിലയിരുത്തണമെന്ന് ഹൈക്കോടതി; ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിച്ചുള്ള ഉത്തരവിൽ ഹൈക്കോടതി ⦿ റഷ്യയിൽ കൊല്ലപ്പെട്ട ബിനിൽ ബാബുവിന്റെ മൃതദേഹം നാട്ടിലെത്തിക്കും; നടപടികള്‍ നോര്‍ക്ക ഏകോപിപ്പിക്കും ⦿ പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു ⦿ മകരസംക്രാന്തി, പൊങ്കൽ; ജനുവരി 15ന് നടത്താനിരുന്ന യുജിസി നെറ്റ് പരീക്ഷ മാറ്റി ⦿ ഹണി റോസിന്‍റെ പരാതി; അറസ്റ്റ് തടയണമെന്ന രാഹുൽ ഈശ്വറിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല ⦿ സിപിഐഎം പ്രവർത്തകൻ അശോകൻ വധക്കേസ്; എട്ട് ആർഎസ്എസ് പ്രവർത്തകർ കുറ്റക്കാരെന്ന് കോടതി ⦿ പാലക്കാട് ജപ്തി ഭയന്ന് തീകൊളുത്തിയ വീട്ടമ്മ മരിച്ചു ⦿ പി വി അൻവർ തൃണമൂൽ കോണ്‍​ഗ്രസില്‍ ചേർന്നു ⦿ വാളയാർ കേസിൽ അച്ഛനും അമ്മയും പ്രതികൾ, സിബിഐ കുറ്റപത്രം സമർപ്പിച്ചു ⦿ ഭാവ ഗായകന് വിട; പി ജയചന്ദ്രന്‍ അന്തരിച്ചു ⦿ വയനാട് ഡിസിസി ട്രഷററുടെ മരണം: ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ പ്രതി ⦿ പെരിയ കേസ് പ്രതികളായ സിപിഐഎം നേതാക്കൾ പുറത്തിറങ്ങി; സ്വീകരിച്ച് പാർട്ടി നേതാക്കൾ ⦿ ജീവനെടുത്ത് കാട്ടാന: വയനാട് പുല്‍പ്പള്ളിയില്‍ യുവാവിന് ദാരുണാന്ത്യം ⦿ തിരുപ്പതി ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും 4 മരണം; നിരവധി പേര്‍ക്ക് പരിക്ക് ⦿ ‘ഒപ്പം നിന്ന എല്ലാവര്‍ക്കും നന്ദി’ ; മുഖ്യമന്ത്രിക്കും കേരള പൊലീസിനും നന്ദി പറഞ്ഞ് ഹണി റോസ് ⦿ ബിജെപിയുടെ ഹിന്ദുത്വ രാഷ്ട്രീയത്തിന് ബദൽ; 'സനാതൻ സേവാ സമിതി' രൂപീകരിച്ച് കെജ്‌രിവാൾ ⦿ വി. നാരായണന്‍ ഐഎസ്ആര്‍ഒയുടെ പുതിയ ചെയര്‍മാന്‍ ⦿ ബോബി ചെമ്മണ്ണൂർ അറസ്റ്റിൽ; നാളെ കോടതിയിൽ ഹാജരാക്കും ⦿ രണ്ടര പതിറ്റാണ്ടിന് ശേഷം സ്വര്‍ണക്കപ്പില്‍ മുത്തമിട്ട് തൃശൂര്‍ ⦿ നടി ഹണിറോസിന്റെ പരാതിയിൽ നടപടി; ബോബി ചെമ്മണൂർ കസ്റ്റഡിയിൽ ⦿ എടയാര്‍ വ്യാവസായിക മേഖലയിൽ തീപ്പിടിത്തം; വ്യാപക നാശനഷ്ടം, ആളപായമില്ല ⦿ നേപ്പാള്‍ ഭൂചലനം: മരണസംഖ്യ 126 ആയി, 188 പേര്‍ക്ക് പരിക്ക് ⦿ പേപ്പർ ബാലറ്റിലേയക്ക്‌ മടങ്ങില്ല: മുഖ്യ തെരഞ്ഞെടുപ്പ്‌ കമീഷണർ ⦿ 25,700 കോടിയുടെ നിക്ഷേപം വരും; വമ്പൻ പ്രഖ്യാപനവുമായി മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ല ⦿ മരണമടഞ്ഞ ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ കുടുംബത്തെ അവഹേളിച്ച് കെപിസിഐ പ്രസിഡന്റ് കെ സുധാകരന്‍ ⦿ ഹണി റോസിൻ്റെ പരാതി; ബോബി ചെമ്മണ്ണൂരിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ് ⦿ അമ്മു സജീവിൻ്റെ മരണം: കോളേജ് പ്രിൻസിപ്പലിനും വൈസ് പ്രിൻസിപ്പലിനും സസ്പെൻഷൻ ⦿ ഡൽഹി പോളിങ്ങ് ബൂത്തിലേയ്ക്ക് ⦿ ഡിവൈഎഫ്ഐ പ്രവർത്തകൻ റിജിത്ത് വധക്കേസ്; ഒൻപത് ആര്‍എസ്എസ് പ്രവര്‍ത്തകരായ പ്രതികൾക്ക് ജീവപര്യന്തം ⦿ നേപ്പാളിലും ടിബറ്റിലും ഉണ്ടായ ഭൂചലനം; 32 പേർ മരിച്ചു; നിരവധി പേർക്ക് പരുക്ക്
news

സ്ത്രീയെ വസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തുന്നവര്‍ സ്വയം വിലയിരുത്തണമെന്ന് ഹൈക്കോടതി; ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിച്ചുള്ള ഉത്തരവിൽ ഹൈക്കോടതി

14 January 2025 09:33 PM

ദ്വയാർഥ പരാമർശങ്ങൾ നടത്തി തന്നെ ലൈംഗികമായി അധിക്ഷേപിച്ചെന്ന നടി ഹണി റോസിന്റെ പരാതിയിലെടുത്ത കേസിൽ വ്യവസായി ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. ഹണി റോസിൻ്റെ പരാതിയിൽ ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിച്ച വിധിയിൽ രൂക്ഷപരാമർശവുമായി ഹൈക്കോടതി. ബോബി ചെമ്മണ്ണൂരിനെതിരെ പ്രഥമദൃഷ്ട്യാ കുറ്റം നിലനില്‍ക്കുമെന്ന് ജാമ്യം അനുവദിച്ചു കൊണ്ടുള്ള ഉത്തരവിൽ കോടതി വ്യക്തമാക്കി. ബോബി ചെമ്മണ്ണൂര്‍ മറ്റുള്ളവരുടെ വക്കാലത്ത് ഏറ്റെടുക്കേണ്ടതില്ലെന്നും ശരീരത്തെ ആക്ഷേപിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും ഹൈക്കോടതി ഉത്തരവിൽ പറഞ്ഞിട്ടുണ്ട്.

സ്വാഭാവിക ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. 50000 രൂപയും രണ്ട് ആൾ ജാമ്യത്തിന്റെയും അടിസ്ഥാനത്തിലാണ് ജാമ്യം. ഒപ്പം അന്വേഷണ ഉദ്യോഗസ്ഥരുമായി പൂർണമായും സഹകരിക്കണം, ഏത് ഘട്ടത്തിലും അന്വേഷണ ഉദ്യോഗസ്ഥർ വിളിച്ചാൽ ഹാജരാകണം തുടങ്ങിയ നിർദേശങ്ങളും കോടതി മുന്നോട്ട് വച്ചിട്ടുണ്ട്. തെറ്റ് ആവർത്തിച്ചാൽ ജാമ്യം റദ്ദ് ചെയ്യും.

ബോഡി ഷെയ്മിങ് സമൂഹത്തിന് ഉൾക്കൊള്ളാൻ കഴിയുന്നതല്ലെന്ന പരാമർശവും കോടതി നടത്തി. സ്ത്രീയെ വസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തുന്നവർ സ്വയം വിലയിരുത്തണമെന്നും കോടതി വ്യക്തമാക്കി. വ്യക്തിയുടെ ശരീരത്തെ കുറിച്ചുള്ള പ്രസ്താവനകൾ ഒഴിവാക്കണം. ഒരു സ്ത്രീയുടെ രൂപം കണ്ടാണ് നിങ്ങൾ അവളെ വിലയിരുത്തുന്നതെങ്കിൽ, നിങ്ങൾക്ക് തെറ്റി, അത് നിങ്ങളെ തന്നെയാണ് വിലയിരുത്തുന്നതെന്നും ഉത്തരവിൽ പറയുന്നു. വ്യത്യസ്തമായ ശരീരപ്രകൃതി ഉള്ളവരാണ് മനുഷ്യർ. ചിലർ തടിച്ചവരാകാം ചിലർ മെലിഞ്ഞവരാകാം. എന്നാൽ അതിന്റെ പേരിൽ ബോഡി ഷെയ്മിംഗ് നടത്തുന്നത് ശരിയല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration