മരണമടഞ്ഞ ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ കുടുംബത്തെ അവഹേളിച്ച് കെപിസിഐ പ്രസിഡന്റ് കെ സുധാകരന്‍
ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ കുടുംബത്തെ അവഹേളിച്ച് കെപിസിഐ പ്രസിഡന്റ് കെ സുധാകരന്‍. കുടുംബത്തിന് അന്തവും കുന്തവുമില്ലെന്നും വിഷയത്തില്‍ വീട്ടുകാര്‍ പ്രശ്‌നം ഉണ്ടാക്കേണ്ട കാര്യമില്ലെന്നുമായിരുന്നു കെ സുധാകരന്റെ പ്രതികരണം. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കെ സുധാകരന്‍.
എന്‍ എം വിജയന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് രൂപീകരിച്ച കമ്മിറ്റിയുമായി വിഷയം ചര്‍ച്ച ചെയ്തുവെന്നും കെ സുധാകരന്‍ പറഞ്ഞു. കമ്മിറ്റി ആദ്യ യോഗം ചേര്‍ന്നു. വിശദമായ അന്വേഷണം നടത്തേണ്ടതുണ്ട്. റിപ്പോര്‍ട്ട് കിട്ടിയാലേ കൂടുതല്‍ പറയാന്‍ കഴിയൂ. എന്‍ എം വിജയന്റെ കത്ത് വായിച്ചിരുന്നു. കത്തില്‍ പുറത്ത് പറയേണ്ട കാര്യങ്ങള്‍ ഒന്നുമില്ലെന്നും കെ സുധാകരന്‍ പറഞ്ഞു.