എടയാര്‍ വ്യാവസായിക മേഖലയിൽ തീപ്പിടിത്തം; വ്യാപക നാശനഷ്ടം, ആളപായമില്ല
എടയാറില്‍ വ്യവസായ സ്ഥാപനത്തില്‍ തീപ്പിടിത്തം. എടയാര്‍ വ്യവസായ മേഖലയിലെ ജ്യോതിസ് കെമിക്കല്‍സ് എന്ന കമ്പനിയിലാണ് ചൊവ്വാഴ്ച രാത്രി ഏഴുമണിയോടെ തീപ്പിടിത്തമുണ്ടായത്. സ്ഥാപനത്തിനകത്തുനിന്ന് തീ ഉയരുന്നതുകണ്ട് സമീപത്തുള്ളവരാണ് ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചത്. ഏലൂരില്‍നിന്നും ആലുവയില്‍നിന്നുമായി ആറ് ഫയര്‍ യൂണിറ്റുകളെത്തി രണ്ടുമണിക്കൂര്‍നീണ്ട ശ്രമത്തിനൊടുവിലാണ് തീയണയ്ക്കാനായത്. ലക്ഷങ്ങളുടെ ഉത്പന്നങ്ങള്‍ കത്തിനശിച്ചതായാണ് പ്രാഥമിക നിഗമനം.
ഈ കമ്പനിയുടെ ഉടമസ്ഥന് എടയാര്‍ വ്യവസായമേഖലയില്‍ മൂന്ന് യൂണിറ്റുകളാണുള്ളത്. ഇതില്‍ പാതാളം പാലത്തിനുസമീപത്തുള്ള സ്ഥാപനത്തിലാണ് തീപ്പിടിത്തമുണ്ടായത്. ഉത്പന്നങ്ങളും യന്ത്രങ്ങളുമെല്ലാം പൂര്‍ണമായും കത്തിനശിച്ചുപോയി. ആളപായമൊന്നും സംഭവിച്ചില്ല.