ബിജെപിയുടെ ഹിന്ദുത്വ രാഷ്ട്രീയത്തിന് ബദൽ; 'സനാതൻ സേവാ സമിതി' രൂപീകരിച്ച് കെജ്‌രിവാൾ
ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഹിന്ദുത്വ രാഷ്ട്രീ നീക്കവുമായി അരവിന്ദ് കെജ്‌രിവാൾ. ഡൽഹിയിലെ പ്രമുഖ സന്യാസിമഠാധിപൻമാരെ ഉൾക്കൊള്ളിച്ച് അരവിന്ദ് കെജ്‌രിവാൾ 'സനാതൻ സേവാ സമിതി' രൂപീകരിച്ചു.
ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന് വെറും ഒരു മാസം മാത്രം ബാക്കിനിൽക്കേയാണ് കെജ്‌രിവാളിന്റെ നീക്കം. ഡൽഹിയിലെ ആം ആദ്മി പാർട്ടി ഓഫീസിന് മുന്നിൽ ക്രമീകരിച്ച വേദിയിൽ വിവിധ ക്ഷേത്രങ്ങളിലെ പൂജാരികൾക്കും സ്വാമിമാർക്കും ഒപ്പം വേദി പങ്കിട്ടുകൊണ്ടായിരുന്നു കെജ്‌രിവാളിന്റെ പ്രഖ്യാപനം. ബിജെപിയുടെ ഹിന്ദുത്വ രാഷ്ടീയത്തിന് ബദലയാണ് ആപ്പിൻ്റെ പുതിയ നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്. സനാതന ധർമത്തിനായി സന്യാസിമാർ 24 മണിക്കൂറും പ്രവർത്തിക്കുന്നുവെന്നും ഇവർക്കുവേണ്ടി പ്രവർത്തിക്കാൻ കഴിഞ്ഞത് തന്റെ ഭാഗ്യമാണെന്നും കെജ്‌രിവാൾ പറഞ്ഞു. ക്ഷേത്രങ്ങളിലെ പൂജാരികൾക്ക് ആം ആദ്മി മാസം 18000 രൂപ ഓണറേറിയം പ്രഖ്യാപിച്ചിട്ടുണ്ട് എന്നും തിരഞ്ഞെടുപ്പിന് ശേഷം ഈ സർക്കാർ തന്നെ പ്രഖ്യാപനം യാഥാർത്ഥ്യമാക്കുമെന്നും കെജ്‌രിവാൾ ഉറപ്പ് നൽകി.