അരവിന്ദ് കെജ്രിവാളിന് ജൂൺ ഒന്നുവരെ ഇടക്കാലജാമ്യം
ഡൽഹിമദ്യനയക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് (ഇഡി) അറസ്റ്റുചെയ്ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം. സുപ്രീംകോടതിയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ജൂണ്‍ ഒന്ന് വരെയാണ് ജാമ്യകാലാവധി. ലോക്സഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിൽ പങ്കെടുക്കുന്നതിനാണ് ജാമ്യം.
മാർച്ച് 21ന് അറസ്റ്റിലായ കെജ്രിവാൾ നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. തന്നെ അറസ്റ്റ് ചെയ്ത ഇഡി നടപടി ചോദ്യം ചെയ്താണ് കെജ്രിവാൾ സുപ്രീംകോടതിയെ സമീപിച്ചിട്ടുള്ളത്. ഹരജിയിൽ കെജ്രിവാളിന്റെയും ഇ ഡിയുടെയും വാദം കേട്ട ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പറഞ്ഞത്. ജാമ്യം നൽകരുതെന്ന ഇ ഡിയുടെ ആവശ്യം കോടതി തള്ളി.