Monday, May 20, 2024
 
 
⦿ ഇറാൻ പ്രസിഡൻ്റ് സഞ്ചരിച്ച ഹെലികോപ്ടർ അപകടത്തിൽപെട്ടു ⦿ കനയ്യകുമാറിന് നേരെ ആക്രമണം; പിന്നിൽ ബിജെപിയെന്ന് കോൺഗ്രസ് ⦿ പന്തീരാങ്കാവ് ഗാർഹിക പീഡന കേസ്; രാഹുലിന്റെ സുഹൃത്ത് രാജേഷിന് ജാമ്യം ⦿ രാജേഷിന്റെ കുടുംബത്തിന് എയര്‍ ഇന്ത്യ നഷ്ടപരിഹാരം നല്‍കണം; കേന്ദ്രത്തിന് കത്തയച്ച് വി ശിവന്‍കുട്ടി ⦿ ഇന്ത്യയിൽ നിന്ന് ഇസ്രായേലിലേക്ക് ആയുധവുമായി പോയ കപ്പലിന് നങ്കൂരമിടാൻ അനുമതി നിഷേധിച്ച് സ്പെയിൻ ⦿ മിന്നല്‍ പ്രളയം: കുറ്റാലത്ത് ഒഴുക്കില്‍പ്പെട്ട് കാണാതായ 17കാരന്‍ മരിച്ചു ⦿ നിർത്തിയിട്ട വാഹനം തെന്നിനീങ്ങി: നിയന്ത്രിക്കാൻ ശ്രമിച്ച യുവാവിന്റെ മുകളിലൂടെ കയറിയിറങ്ങി, ദാരുണാന്ത്യം ⦿ കേരള പൊലീസിൻ്റെ സ്പെഷ്യല്‍ ഡ്രൈവിൽ കുടുങ്ങി സാമൂഹ്യവിരുദ്ധര്‍; 153 പേര്‍ക്കെതിരെ നടപടി ⦿ ബംഗാളില്‍ ഇടിമിന്നലേറ്റ് 11 മരണം; മരിച്ചവരില്‍ കുട്ടികളും, വന്‍ദുരന്തം ⦿ കോഴിക്കോട് മെഡിക്കൽ കോളജിലെ ചികിത്സ പിഴവ്; ഡോക്ടർക്ക് സസ്പെൻഷൻ ⦿ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; പ്രതി രാഹുൽ ജർമനിയിൽ എത്തിയെന്ന് സൂചന ⦿ നൂറിലേറെ കമ്പനികളിൽ ഓഹരി, അമേരിക്കയിലടക്കം വസ്തുവകകൾ; ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും സമ്പന്നനായ സ്ഥാനാർത്ഥി ആന്ധ്രാപ്രദേശിൽ ⦿ ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം ⦿ ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബിർ പുർകായസ്ത ജയിൽമോചിതനായി ⦿ ‘5 സിനിമ ചെയ്യണമെന്ന് പറഞ്ഞു, ലാഭം കിട്ടുമെന്ന് പറ്റിച്ചു’; ദ്വാരകിന്റെ പരാതിയിൽ ജോണി സാഗരിഗ അറസ്റ്റിൽ ⦿ സ്ലോവാക്യന്‍ പ്രധാനമന്ത്രി റോബര്‍ട്ട് ഫിക്കോയ്ക്ക് വെടിയേറ്റു; ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട് ⦿ പന്തീരങ്കാവ് ഗാര്‍ഹിക പീഡന പരാതി: പൊലീസ് വീഴ്ചയില്‍ നടപടി; എസ്എച്ച്ഒ എ എസ് സരിനെ സസ്‌പെന്‍ഡ് ചെയ്തു ⦿ പെരിയ കേസ് പ്രതിയുടെ മകൻ്റെ വിവാഹത്തിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്ത സംഭവം; അന്വേഷണ കമ്മീഷനെ നിയോഗിച്ച് കെപിസിസി ⦿ പാനൂർ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവുശിക്ഷ ⦿ മുംബൈയിൽ ശക്തമായ പൊടിക്കാറ്റിൽ കൂറ്റൻ പരസ്യബോർഡ് തകർന്നുവീണു; 3 മരണം, 59 പേർക്ക് പരുക്ക് ⦿ പന്തീരാങ്കാവിൽ നവവധുവിന് മർദനമേറ്റ സംഭവം; സ്ത്രീധനപീഡനമെന്ന് പെൺകുട്ടിയുടെ അച്ഛൻ ⦿ കരമന അഖിൽ കൊലപാതകം; ഡ്രൈവർ അനീഷ് പിടിയിൽ ⦿ 11 മണിക്കൂർ‌ നീണ്ട ഏറ്റുമുട്ടൽ, 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു, സംഭവം ഛത്തീസ്ഗഢില്‍ ⦿ കോപ്പ അമേരിക്ക; ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു; കളിക്കാന്‍ നെയ്മറില്ല ⦿ 50 ദിവസങ്ങൾക്ക് ശേഷം കെജ്‌രിവാൾ ജയിലിന് പുറത്തേക്ക് ⦿ ഇന്ത്യയില്‍ ഗൂഗിള്‍ വാലറ്റ് ലഭ്യമാകുന്നു; ഗൂഗിള്‍ വാലറ്റും ഗൂഗിള്‍ പേയും തമ്മിലുള്ള വ്യത്യാസങ്ങള്‍ അറിയാം… ⦿ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ല ⦿ പ്രതിസന്ധി അവസാനിച്ചു, ചര്‍ച്ച വിജയം; എയർ ഇന്ത്യ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും ⦿ കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; കേബിളുകൾ പൊട്ടി കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി ⦿ ക്രിക്കറ്റ് ടീമിലും കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് പ്രധാന്യം നല്‍കും : നരേന്ദ്ര മോദി ⦿ വിവാദ പരാമർശം; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് സാം പിട്രോഡ ⦿ ലൈംഗികാതിക്രമക്കേസ്; എച്ച്.ഡി രേവണ്ണയെ ഈ മാസം 14 വരെ റിമാൻഡ് ചെയ്തു ⦿ ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു ⦿ വിദ്വേഷ വിഡിയോ; ജെപി നദ്ദയ്ക്കും അമിത് മാളവ്യക്കും സമൻസ് അയച്ച് കർണാടക പൊലീസ് ⦿ സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു
News

2023 ലെ ഗോൾഡൻ ഫിൻടെക് പുരസ്കാരം അദീബ് അഹമ്മദിന്

06 September 2023 01:23 PM

കൊച്ചി; 2023 ലെ ​ഗോൾഡൻ ഫിൻടെക് പുരസ്കാരം അബുദാബി ആസ്ഥാനമായുള്ള ലുലു ഫിനാൻഷ്യൽ ഹോൾഡിം​ഗ്സ് എംഡിയും യുവ ഇന്ത്യൻ വ്യവസായ പ്രമുഖനുമായ അദീബ് അ​ഹമ്മദിന്. മുബൈയിൽ വെച്ച് നടന്ന ചടങ്ങിൽ ​ഗോൾഡൻ ഫിൻടെകിന്റെ ആ​ഗോള തലത്തിലെ ലീഡിം​ഗ് ഫിൻടെക് പേഴ്സനാലിറ്റി പുരസ്കാരം (GCC) എം2പി ഫിൻടെക് പ്രസിഡന്റ് അഭിഷേക് അരുണിൽ നിന്നും അദീബ് അഹമ്മദ് ഏറ്റുവാങ്ങി. ​ഗൾഫ് രാജ്യത്ത് നിന്നും അതിർത്തി കടന്ന് ഇന്ത്യയിലും മറ്റ് ഏഷ്യൻ രാജ്യങ്ങളിലുമായി സാമ്പത്തിക സേവന രം​ഗത്ത് നടത്തിയ വിപ്ലവകരമായ മാറ്റം പരി​ഗണിച്ചാണ് അദ്ദേഹത്തിന് പുരസ്കാരം ലഭിച്ചത്. ​ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് അസോസിയേറ്റ് വൈസ് പ്രസിഡന്റ് ലതിക കൊൾനട്ടി സന്നിഹിതയായിരുന്നു.

മിഡിൽ ഈസ്റ്റ്, ഏഷ്യ പസഫിക്, ജിസിസി മേഖലകളിൽ ഉൾപ്പെടെ പത്തോളം രാജ്യങ്ങളിൽ നിന്നും 300 ഓളം ശാഖകൾ വഴി രാജ്യ അതിർത്തികൾ കടന്നുള്ള സാമ്പത്തിക വിനിമയവും, ഡിജിറ്റൽ പണമിടപാട് ശൃംഖലയും അദീബ് അഹമ്മദിന്റെ നേതൃത്വത്തിൽ വിജയകരമായി പ്രവർത്തിച്ചു വരുന്നു.

ലീഡിം​ഗ് ഫിൻടെക് പേഴ്സനാലിറ്റി പുരസ്കാരം നേടിയതിൽ അതിയായ സന്തോഷമുണ്ടെന്നും അതിന് വേണ്ടി ലുലു ഫിനാൻഷ്യൽ ഹോൾഡിം​ഗ്സ് നടത്തിയ പ്രവർത്തനങ്ങൾക്ക് പിൻതുണ നൽകിയവർക്ക് നന്ദി അറിയിക്കുന്നതായും പുരസ്കാരം സ്വീകരിച്ചു കൊണ്ട് അദീബ് അഹമ്മദ് പറഞ്ഞു. ആ​ഗോള തലത്തിൽ തന്നെ ജിസിസി പേയ്മെന്റ് സിസ്റ്റം അതിവേ​ഗം വികസിച്ച് കൊണ്ടിരിക്കുകയാണ്. ക്രോസ്-ബോർഡർ പേയ്‌മെന്റുകളിൽ വിപ്ലവം സൃഷ്ടിക്കാനായത് ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് ടീമിന്റെ കൂട്ടായ ശ്രമങ്ങളുടെ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതോടൊപ്പം വൺ 97 പ്രസിഡന്റും സിഒഒയുമായ ബവേഷ് ​ഗുപ്ത ഫിൻടെക് ലീഡർ ഓഫ് ദി ഇയർ പുരസ്കാരവും, വോൾട്ട് ഫൗണ്ടറും സിഇഒയുമായ ടോം ​ഗ്രീൻവുഡ് ലീഡിം​ഗ് ഫിൻടെക് പേഴ്സനാലിറ്റി ഓഫ് ദി ഇയർ യൂറോപ്പ്, സെറോദ സിടിഒ കൈലാസ് നാഥ് ഫിൻടെക് സിടിഒ ഓഫ് ദി ഇയർ പുരസ്കാരങ്ങളും ഏറ്റുവാങ്ങി.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration