പി.എഫ്.ഐ ഹര്‍ത്താല്‍; പ്രതികള്‍ നഷ്ടപരിഹാരമായി 5 കോടി കെട്ടിവെക്കണം
PFI ഹര്‍ത്താലിനിടെയുണ്ടായ അക്രമസംഭവങ്ങളിലെ പ്രതികള്‍ക്ക് നഷ്ടപരിഹാരം നല്കിയാല് മാത്രം ജാമ്യം.
ഇത് സംബന്ധിച്ച് ഉടന്‍ ഉത്തരവിറക്കുമെന്നും ഹൈക്കോടതി.
പ്രതികള്‍ക്ക് നഷ്ടപരിഹാര തുക കെട്ടിവച്ചാല്‍ മാത്രം ജാമ്യം നല്കിയാല് മതി. അല്ലെങ്കില്‍ സ്വത്ത് കണ്ടുകെട്ടല്‍ അടക്കമുള്ള നടപടികള്‍ സ്വീകരിക്കും. ഇക്കാര്യം സംബന്ധിച്ച് എല്ലാ മജിസ്ട്രേറ്റ് കോടതികള്‍ക്കും നിര്‍ദേശം നല്‍കുമെന്ന് ഹൈക്കോടതി ഡിവിഷന് ബെഞ്ച് വ്യക്തമാക്കി. കോടതി സ്വമേധയ എടുത്ത കേസിലാണ് നിര്‍ണായക ഇടപെടല്‍.PFI സംസ്ഥാന സെക്രട്ടറി അബ്ദുള്‍ സാത്താറിനെ ഹര്‍ത്താലുമായി ബന്ധപ്പെട്ട കേരളത്തിലെ മുഴുവന്‍ കേസിലും പ്രതിയാക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നല്കി.
ഹര്‍ത്താലില്‍ അഞ്ച് കോടിക്ക് മേല്‍ നഷ്ടം സംഭവിച്ചതായും ഇത് ഹര്‍ത്താല്‍ അനുകൂലികളില്‍ നിന്ന് ഈടാക്കി നല്‍കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി അടക്കം കോടതിയെ സമീപിച്ചിരുന്നു.