ജോജു ജോര്‍ജിന്റെ കാര്‍ ആക്രമിച്ച സംഭവം; ടോണി ചമ്മണി ഉള്‍പ്പെടെയുള്ള 4 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി
ജോജു ജോര്‍ജിന്റെ കാര്‍ ആക്രമിച്ച സംഭവത്തില്‍ പ്രതികളായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കീഴടങ്ങി.
മരട് പൊലീസ് സ്റ്റേഷനിലാണ് കീഴടങ്ങിയത്. ടോണി ചമ്മണി, മനു ജേക്കബ്, ജോസ് മാളിയേക്കല്‍, ജര്‍ജസ് എന്നിവരാണ് അറസ്റ്റിലായത്.
143,147,149,283,188, 109,341,323, 294 b,427,506, ഇവയ്ക്കു പുറമെ PDPP യുമാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രതികളെ വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കും
അതേസമയം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജോജു ജോര്‍ജിന്റെ കോലം കത്തിച്ചു.