ഇന്ധനവിലയില്‍ ഇന്നും വര്‍ദ്ധനവ്
തിരുവനന്തപുരം: ഇന്ധനവിലയില്‍ ഇന്നും വര്‍ദ്ധനവ് .പെട്രോളിന് 35 പൈസയും ഡീസലിന് 26 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഒരാഴ്ചയ്ക്കിടെ പെട്രോളിന് 1.53 രൂപ വര്‍ധിപ്പിച്ചു. ഡീസലിന് 1.23 രൂപയും വര്‍ധിച്ചു. മെയ് നാലിന് ശേഷം ഇത് 31-ാം തവണയാണ് ഇന്ധനവില വര്‍ധിപ്പിക്കുന്നത്.തിരുവനന്തപുരത്ത് പെട്രോളിന് 100.44 രൂപയായി ഉയര്‍ന്നു. ഡീസലിന് 95.45 രൂപയാണ്. കൊച്ചിയില്‍ പെട്രോള്‍ വില 98.93 രൂപയും ഡീസലിന് 94.06 രൂപയുമാണ്.