പ്രഫുല്‍ പട്ടേല്‍ നാളെ ലക്ഷദ്വീപില്‍; നാളെ കരിദിനം ആചരിക്കാൻ സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ തീരുമാനം
കവരത്തി: ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ ശക്തമായ പ്രതിഷേധവുമായി ദ്വീപ് ജനത മുന്നോട്ട് പോവുന്നതിനിടെ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഗോഡ പട്ടേല്‍ നാളെ ലക്ഷദ്വീപില്‍ എത്തും. തങ്ങളുടെ പ്രതിഷേധച്ചൂട് അറിയിക്കാന്‍ നാളെ കരിദിനമായി ആചരിക്കാനാണ് സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ തീരുമാനം. നാളെ 12.30ന് അഗത്തിയിലെത്തുന്ന അഡ്മിനിസ്ട്രേറ്റര്‍ ഈ മാസം 20 വരെ ദ്വീപില്‍ തുടരും.
വിവിധ മേഖലയിലെ സ്വകാര്യ വല്‍ക്കണരണം, ടൂറിസം അടക്കമുള്ളവിഷയങ്ങളില്‍ പ്രധാന തീരുമാനങ്ങള്‍ സന്ദര്‍ശനത്തില്‍ ഉണ്ടാകുമെന്നും സൂചനയുണ്ട്. അഡ്മിനിസ്ട്രേറ്ററെ നേരില്‍ കണ്ട് പ്രതിഷേധം അറയിക്കാന്‍ സേവ് ലക്ഷദ്വീപ് ഫോറം ശ്രമിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.