ലക്ഷദ്വീപിലെ നാളികേര ഷെഡുകള്‍ പൊളിക്കാന്‍ ഉത്തരവ്
കൊച്ചി: ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ജനദ്രോഹ നടപടികള്‍ തുടരുന്നു. ദ്വീപിലെ നാളികേരം സൂക്ഷിക്കുന്ന ഷെഡുകള്‍ പൊളിച്ചുനീക്കാനാണ് പുതിയ ഉത്തരവ്. അഗത്തി ഡെപ്യൂട്ടി കലക്ടറാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
50 വര്‍ഷം മുമ്ബ് സ്ഥാപിച്ച ഷെഡുകള്‍ പൊളിക്കാനാണ് നിര്‍ദേശിച്ചിട്ടുള്ളത്. ഡെപ്യൂട്ടി കലക്ടറുടെ ഉത്തരവിനെതിരെ ബംഗാര ദ്വീപിലെ കര്‍ഷകര്‍ രംഗത്തെത്തി. കോടതിയെ സമീപിക്കുമെന്ന് കര്‍ഷകര്‍ പറഞ്ഞു.
ഇതിനിടെ, ലക്ഷദ്വീപിലെ ബി.ജെ.പി നേതാക്കളെ കേന്ദ്ര നേതൃത്വം ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. സംസ്ഥാന അധ്യക്ഷന്‍ അബ്ദുല്‍ ഖാദറും ഉപാധ്യക്ഷന്‍ കെ.പി. മുത്തുകോയയുമാണ് ഡല്‍ഹിയിലെത്തിയത്. ലക്ഷദ്വീപ് ഡല്‍ഹി ഗസ്റ്റ് ഹൗസില്‍ താമസിക്കുന്ന ഇവര്‍, ആഭ്യന്തര മന്ത്രാലയം അധികൃതരുമായും ബി.ജെ.പി കേന്ദ്ര നേതാക്കളുമായും നാളെ കൂടിക്കാഴ്ച നടത്തും.