ലക്ഷദ്വീപില്‍ പ്രതിഷേധം ശക്തം ;സന്ദര്‍ശക വിലക്ക് നിലവില്‍ വന്നു
കവരത്തി: ലക്ഷദ്വീപില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ ഇന്ന് ദ്വീപിലെത്തിയേക്കുമെന്ന് സൂചന. തുടര്‍ന്ന് ലക്ഷദ്വീപ് ബിജെപി പ്രവര്‍ത്തകരെയടക്കം ഉള്‍പ്പെടുത്തി രൂപീകരിച്ച കോര്‍കമ്മിറ്റി അഡ്മിനിസ്ട്രേറ്ററെ നേരില്‍ കണ്ട് സംസാരിച്ചേക്കുമെന്നും അറിയിച്ചു .
പരിഷ്കാരങ്ങള്‍ പിന്‍വലിക്കാന്‍ തയ്യാറാകാതിരുന്നാല്‍ വീണ്ടും പ്രക്ഷോഭങ്ങളുമായി മുന്നോട്ട് പോകാനാണ് കമ്മിറ്റിയുടെ തീരുമാനം. .ലക്ഷദ്വീപില്‍ ഇന്ന് മുതല്‍ സന്ദര്‍ശകര്‍ക്ക് വിലക്ക് നിലവില്‍ വരുമെന്നും . സന്ദര്‍ശകപാസില്‍ എത്തിയവരോട് ഒരാഴ്ചയ്ക്കകം ഇവിടം വിടണമെന്ന് അഡ്മിനിസ്ട്രേഷന് ഉത്തരവിട്ടു .