അസമിലെ ദേശീയ പൗരത്വ പട്ടികയില്‍ നിന്ന് ഒരു ലക്ഷം ആളുകള്‍ കൂടി പുറത്ത്
ന്യൂഡല്‍ഹി: അസമിലെ ദേശീയ പൗരത്വ രജിസ്റ്ററില്‍ (എന്‍.ആര്.സി.) നിന്ന് ഒരു 1.02 ലക്ഷം ആളുകള്‍ കൂടി പുറത്തായി. കഴിഞ്ഞവര്‍ഷം പുറത്തിറക്കിയ കരടു പട്ടികയുടെ സൂക്ഷ്മ പരിശോധനയ്ക്ക് ശേഷമാണ് ഒരു ലക്ഷം ആളുകളെക്കൂടി പുറത്താക്കിയത്.
പട്ടികയില്‍ നിന്ന് പുറത്തായവരെ കത്തിലൂടെ വിവരം അറിയിക്കും. ഇവര്‍ക്ക് ആക്ഷേപമുണ്ടെങ്കില്‍ ജൂലൈ 11 ന് എന്‍.ആര്.സി ഹെല്പ് സെന്ററുകളില്‍ പരാതി നല്‍കാവുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു.2018 ജൂലൈ 30 നാണ് അസമിലെ ദേശീയ പൗരത്വ രജിസ്റ്റര്‍ കരട് പട്ടിക പ്രസിദ്ധീകരിച്ചത്. 3.28 കോടി പേര് പൗരത്വത്തിനായി അപേക്ഷിച്ചെങ്കിലും അതില്‍ 2.89 പേര്‍ക്കു മാത്രമാണ് കരട് പട്ടികയില്‍ ഇടംനേടാനായത്. അതില്‍ നിന്നാണ് ഇപ്പോള്‍ ഒരു ലക്ഷം പേരെക്കൂടി ഒഴിവാക്കിയത്.