The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിനെടുമ്പാശേരി മിനികൂപ്പര്‍ വാഹനാപകടം: സുഹൈല്‍ സജീവിനെതിരെ കേസെടുത്ത് എക്‌സൈസ്പാലക്കാട് മദ്യപിച്ചെത്തി എസ്എഫ്‌ഐ പ്രവര്‍ത്തകരെ മര്‍ദിച്ച സംഭവം: സിപിഒ സഫാദിന് സസ്പെന്‍ഷന്ജന്തര്‍ മന്തറില്‍ സിജെപിയുടെ മിന്നല്‍ സമരം; ഗേറ്റ് ചാടിക്കടന്ന് പ്രതിഷേധവുമായി പ്രധാന നേതാക്കള്പാലക്കാട് എസ്എഫ്ഐ വിദ്യാർത്ഥികളെ മർദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥൻ മദ്യപിച്ചിരുന്നതായി റിപ്പോർട്ട്രാജസ്ഥാനില്‍ ബിജെപി മുന്‍ എംഎല്‍എയെ ജനക്കൂട്ടം അടിച്ച് കൊലപ്പെടുത്തിഓം പ്രകാശ് മാഥൂർ പുതിയ കേരള ഗവർണർ: രാജേന്ദ്ര ആർലേകർക്ക് തമിഴ്നാട് ഗവർണറുടെ സ്ഥിരം ചുമതല10 ലക്ഷം രൂപയ്ക്ക് മുകളിൽ ചികിത്സ നൽകുന്നതിന് പരിധി നിശ്ചയിച്ച് ESI കോർപ്പറേഷൻ; മാനദണ്ഡങ്ങളിൽ വലഞ്ഞ് രോഗികൾഇന്ത്യ സഖ്യത്തിന്‍റെ ‘ദില്ലി ചലോ’ മാർച്ച് തട‌ഞ്ഞ് പൊലീസ്; ഭരണഘടന ഉയർത്തി രാഹുൽ ഗാന്ധിബന്ധു നിയമന വിവാദം: ബിആർഎം ഷഫീറിന്റെ ഭാര്യ ആർ എസ് ഷാനി രാജിവെച്ചു‘സ്വകാര്യ സർവകലാശാലകളും വിദേശ സർവകലാശാലകളും കേരളത്തിൽ സാധ്യമാകണം; പുതിയ ബില്ല് കൊണ്ടുവരാൻ ആലോചന’: മന്ത്രി റോജി എം ജോൺഒന്നാം പ്രതി പിണറായി വിജയൻ: മാസപ്പടിയിൽ കേസെടുത്ത് വിജിലൻസ്ഫുട്ബോൾ കളിക്കിടെ പാമ്പുകടിയേറ്റ്‌ വിദ്യാർഥി മരിച്ചുനാളെ രാവിലെ മണിക്ക് ജന്തര്‍ മന്തറില്‍ സമരമെന്ന് CJP; പുതിയ പോസ്റ്റർ പുറത്തുവിട്ടുപുനലൂർ മോർഫിങ് കേസ്: എബിവിപി നേതാവിനെ അറസ്റ്റു ചെയ്തുപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിനെടുമ്പാശേരി മിനികൂപ്പര്‍ വാഹനാപകടം: സുഹൈല്‍ സജീവിനെതിരെ കേസെടുത്ത് എക്‌സൈസ്പാലക്കാട് മദ്യപിച്ചെത്തി എസ്എഫ്‌ഐ പ്രവര്‍ത്തകരെ മര്‍ദിച്ച സംഭവം: സിപിഒ സഫാദിന് സസ്പെന്‍ഷന്ജന്തര്‍ മന്തറില്‍ സിജെപിയുടെ മിന്നല്‍ സമരം; ഗേറ്റ് ചാടിക്കടന്ന് പ്രതിഷേധവുമായി പ്രധാന നേതാക്കള്പാലക്കാട് എസ്എഫ്ഐ വിദ്യാർത്ഥികളെ മർദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥൻ മദ്യപിച്ചിരുന്നതായി റിപ്പോർട്ട്രാജസ്ഥാനില്‍ ബിജെപി മുന്‍ എംഎല്‍എയെ ജനക്കൂട്ടം അടിച്ച് കൊലപ്പെടുത്തിഓം പ്രകാശ് മാഥൂർ പുതിയ കേരള ഗവർണർ: രാജേന്ദ്ര ആർലേകർക്ക് തമിഴ്നാട് ഗവർണറുടെ സ്ഥിരം ചുമതല10 ലക്ഷം രൂപയ്ക്ക് മുകളിൽ ചികിത്സ നൽകുന്നതിന് പരിധി നിശ്ചയിച്ച് ESI കോർപ്പറേഷൻ; മാനദണ്ഡങ്ങളിൽ വലഞ്ഞ് രോഗികൾഇന്ത്യ സഖ്യത്തിന്‍റെ ‘ദില്ലി ചലോ’ മാർച്ച് തട‌ഞ്ഞ് പൊലീസ്; ഭരണഘടന ഉയർത്തി രാഹുൽ ഗാന്ധിബന്ധു നിയമന വിവാദം: ബിആർഎം ഷഫീറിന്റെ ഭാര്യ ആർ എസ് ഷാനി രാജിവെച്ചു‘സ്വകാര്യ സർവകലാശാലകളും വിദേശ സർവകലാശാലകളും കേരളത്തിൽ സാധ്യമാകണം; പുതിയ ബില്ല് കൊണ്ടുവരാൻ ആലോചന’: മന്ത്രി റോജി എം ജോൺഒന്നാം പ്രതി പിണറായി വിജയൻ: മാസപ്പടിയിൽ കേസെടുത്ത് വിജിലൻസ്ഫുട്ബോൾ കളിക്കിടെ പാമ്പുകടിയേറ്റ്‌ വിദ്യാർഥി മരിച്ചുനാളെ രാവിലെ മണിക്ക് ജന്തര്‍ മന്തറില്‍ സമരമെന്ന് CJP; പുതിയ പോസ്റ്റർ പുറത്തുവിട്ടുപുനലൂർ മോർഫിങ് കേസ്: എബിവിപി നേതാവിനെ അറസ്റ്റു ചെയ്തു

ഭിന്നശേഷിക്കാർക്കുള്ള നിരാമയ ഇൻഷുറൻസ് പദ്ധതി പുനഃസ്ഥാപിച്ചു

ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക ഇൻഷുറൻസ് പദ്ധതിയായ നിരാമയ ഇൻഷുറൻസ് പദ്ധതി പുനഃസ്ഥാപിച്ച് ഉത്തരവായി. പദ്ധതി പുനരാരംഭിക്കുന്നതിന് ആവശ്യമായ എഴുപത്തഞ്ചു ലക്ഷം രൂപ അനുവദിച്ചു. എൽ.എൽ.സി മുഖേനയാണ് പദ്ധതി തുടര…

Kerala25 Jun 2025, 5:55 AM 46,206
ഭിന്നശേഷിക്കാർക്കുള്ള നിരാമയ ഇൻഷുറൻസ് പദ്ധതി പുനഃസ്ഥാപിച്ചു

ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക ഇൻഷുറൻസ് പദ്ധതിയായ നിരാമയ ഇൻഷുറൻസ് പദ്ധതി പുനഃസ്ഥാപിച്ച് ഉത്തരവായി. പദ്ധതി പുനരാരംഭിക്കുന്നതിന് ആവശ്യമായ എഴുപത്തഞ്ചു ലക്ഷം രൂപ അനുവദിച്ചു. എൽ.എൽ.സി മുഖേനയാണ് പദ്ധതി തുടരുകയെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു.


നാഷണൽ ട്രസ്റ്റ് നിയമത്തിൽ ഉൾപ്പെട്ട ഓട്ടിസം, സെറിബ്രൽ പാൾസി, ബൗദ്ധിക വെല്ലുവിളി, മൾട്ടിപ്പിൾ  ഡിസെബിലിറ്റി എന്നീ നാല് ഭിന്നശേഷി വിഭാഗങ്ങൾക്കായി നടപ്പാക്കി വരുന്ന സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയാണ് നിരാമയ. പദ്ധതിയ്ക്കുള്ള ഗുണഭോക്തൃ പ്രീമിയം തുക മുഴുവനായും 2017 മുതൽ 2023 മാർച്ച് വരെയുള്ള കാലയളവിൽ സാമൂഹ്യനീതി വകുപ്പ് അടച്ച് സൗജന്യ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കിയിരുന്നു. എഴുപത്തയ്യായിരം ഭിന്നശേഷിക്കാർ ഗുണഭോക്താക്കളായിരുന്ന പദ്ധതിയിൽ ചേരുന്നതിന് എ പി എൽ വിഭാഗത്തിന് 250 രൂപ, ബി പി എൽ വിഭാഗത്തിന് 50 രൂപ എന്നിങ്ങനെയായിരുന്നു സർക്കാർ അനുവദിച്ചു നൽകിയിരുന്നത്.


പതിനാലാം പഞ്ചവത്സര പദ്ധതിക്കാലത്ത് മെഡിക്കൽ ഇൻഷുറൻസ് പദ്ധതികൾ ഏകോപിപ്പിച്ചു നടപ്പാക്കുന്നതിന്റെ ഭാഗമായി നിരാമയ അടക്കമുള്ള വിവിധ വകുപ്പുകളുടെ ഇൻഷുറൻസ് പദ്ധതികളും ചികിത്സാ സഹായവും മെഡിക്കൽ ഇൻഷുറൻസും സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയിൽ ലയിപ്പിച്ച് കാരുണ്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി വിപുലീകരിക്കാൻ തീരുമാനിച്ചു. കൂടാതെ, സംസ്ഥാനത്തെ നാൽപ്പതു ശതമാനമോ  അതിൽക്കൂടുതലോ ഭിന്നശേഷിയുള്ള എല്ലാ വ്യക്തികൾക്കും ട്രാൻസ് ജൻഡർ വ്യക്തികൾക്കും കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ കീഴിൽ ആരോഗ്യ പരിരക്ഷ ഉറപ്പാക്കാനും ധാരണയായിരുന്നു. ഇതേത്തുടർന്ന്, ഇതിനായി ഫണ്ട് അനുവദിച്ചു നൽകിയിരുന്ന ശീർഷകത്തിലേക്ക് 2023 മുതൽ ബജറ്റിൽ തുക ഉൾപ്പെടുത്തിയിരുന്നില്ല.


ഭിന്നശേഷിക്കാർക്ക് മാത്രമായി ഒരു ഇൻഷുറൻസ് പദ്ധതി ആരംഭിക്കാൻ സ്റ്റേറ്റ് ഹെൽത്ത് ഏജൻസിക്ക് കഴിഞ്ഞിട്ടില്ലെന്നത് വിലയിരുത്തി നിരാമയയ്ക്കുള്ള പദ്ധതിവിഹിതം സംസ്ഥാന സർക്കാരിന്റെ പദ്ധതിവിഹിതത്തിൽ നിന്നും മുമ്പ് ചെയ്തിരുന്നതു പോലെ വിനിയോഗിക്കാൻ പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന്   സാമൂഹ്യനീതി മന്ത്രിയെന്ന നിലയിൽ നിർദ്ദേശിച്ചിരുന്നു. പദ്ധതി എൽ എൽ സി മുഖേന തുടരാനും നിർദ്ദേശിച്ചിരുന്നു.


ഇതേത്തുടർന്നാണ് ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക ഇൻഷുറൻസ് പദ്ധതിയായ നിരാമയ ഇൻഷുറൻസ് പദ്ധതി പുനരാരംഭിക്കാൻ തീരുമാനമായത്. 2025-26 സാമ്പത്തിക വർഷത്തെ 223560 – 200 – 83 (പി) ശീർഷകത്തിൽ സാമൂഹ്യനീതി വകുപ്പിന് ലഭ്യമായിട്ടുള്ള തുകയിൽനിന്നും എഴുപത്തഞ്ചു ലക്ഷം രൂപ അനുവദിച്ചു നൽകിക്കൊണ്ടും പദ്ധതി പ്രവർത്തനങ്ങൾ എൽ എൽ സി മുഖേന തുടരുന്നതിന് അനുമതി നൽകിക്കൊണ്ടുമാണ് തീരുമാനമെന്ന് മന്ത്രി അറിയിച്ചു


Share this story

Share

Related Stories