The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രികന്യാകുമാരി മേഖലയിൽ ചക്രവാതച്ചുഴി; നാളെ മുതൽ ശക്തമായ മഴയ്ക്ക് സാധ്യത2000 രൂപയ്ക്ക് മുകളിലുള്ള വാണിജ്യ ഇടപാടുകൾക്ക് കമ്മീഷൻ ഈടാക്കാനുള്ള തീരുമാനം നീട്ടിവച്ചുസിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട്: പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ കേസെടുത്ത് ഇ ഡിജർമ്മനിയിൽ ഫ്ലാറ്റിൽ തീപിടിത്തം; രണ്ടു മലയാളി യുവതികൾ ഉൾപ്പെടെ 3 ഇന്ത്യക്കാർ കൊല്ലപ്പെട്ടുസാമൂഹിക സുരക്ഷാ പദ്ധതികളിൽ ഇന്ദിര ഗാന്ധി എന്നത് പ്രധാനമന്ത്രി എന്ന് മാറ്റാൻ തീരുമാനംപ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് CJP; വെള്ളിയാഴ്ച കൊണാട്ട് പ്ലേസിലെ സെന്‍ട്രല്‍ പാര്‍ക്കില്‍ ദേശീയ പതാക ഉയര്‍ത്തി പ്രതിഷേധിക്കുംനെടുമ്പാശ്ശേരി വാഹനാപകടം: 19കാരനായ പ്രതിക്ക് മദ്യം നൽകിയ മൂന്ന് ബാറുകളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തുസിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട്: SIT രൂപീകരിച്ച് വിജിലന്‍സ്ജന്തര്‍ മന്തറിലെ മിന്നല്‍ സമരം; സൗരവ് ദാസും അശുതോഷ് റാങ്കയും റിമാന്‍ഡില്‍, അജിന്‍ക്യ ഷിന്‍ഡെയ്ക്ക് ജാമ്യംകെ എം ഷാജിയുടെ വിവാദ പ്രാഗ് യാത്ര; അന്വേഷണത്തിന് കേന്ദ്ര സര്‍ക്കാര്കോഴിക്കോട് മെഡി. കോളേജിൽ ചികിത്സാ പിഴവിനെ തുടർന്ന് രോഗി മരിച്ചെന്ന പരാതി; റിപ്പോർട്ട് തേടി ആശുപത്രി സൂപ്രണ്ട്കരമന കൂടത്തിൽ തറവാട്ടിലെ ദുരൂഹ മരണം: കാര്യസ്ഥൻ രവീന്ദ്രൻ അറസ്റ്റിൽ, പ്രതി പിടിയിലാകുന്നത് 9 വർഷങ്ങൾക്ക് ശേഷംസര്‍ക്കാര്‍ അനുമതി ഇല്ലാതെ പ്രാഗിലേക്ക് മന്ത്രി കെ എം ഷാജിയുടെ രഹസ്യ യാത്രകേന്ദ്രമന്ത്രി എൽ മുരുഗൻ രാജിവെച്ചുപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രികന്യാകുമാരി മേഖലയിൽ ചക്രവാതച്ചുഴി; നാളെ മുതൽ ശക്തമായ മഴയ്ക്ക് സാധ്യത2000 രൂപയ്ക്ക് മുകളിലുള്ള വാണിജ്യ ഇടപാടുകൾക്ക് കമ്മീഷൻ ഈടാക്കാനുള്ള തീരുമാനം നീട്ടിവച്ചുസിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട്: പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ കേസെടുത്ത് ഇ ഡിജർമ്മനിയിൽ ഫ്ലാറ്റിൽ തീപിടിത്തം; രണ്ടു മലയാളി യുവതികൾ ഉൾപ്പെടെ 3 ഇന്ത്യക്കാർ കൊല്ലപ്പെട്ടുസാമൂഹിക സുരക്ഷാ പദ്ധതികളിൽ ഇന്ദിര ഗാന്ധി എന്നത് പ്രധാനമന്ത്രി എന്ന് മാറ്റാൻ തീരുമാനംപ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് CJP; വെള്ളിയാഴ്ച കൊണാട്ട് പ്ലേസിലെ സെന്‍ട്രല്‍ പാര്‍ക്കില്‍ ദേശീയ പതാക ഉയര്‍ത്തി പ്രതിഷേധിക്കുംനെടുമ്പാശ്ശേരി വാഹനാപകടം: 19കാരനായ പ്രതിക്ക് മദ്യം നൽകിയ മൂന്ന് ബാറുകളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തുസിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട്: SIT രൂപീകരിച്ച് വിജിലന്‍സ്ജന്തര്‍ മന്തറിലെ മിന്നല്‍ സമരം; സൗരവ് ദാസും അശുതോഷ് റാങ്കയും റിമാന്‍ഡില്‍, അജിന്‍ക്യ ഷിന്‍ഡെയ്ക്ക് ജാമ്യംകെ എം ഷാജിയുടെ വിവാദ പ്രാഗ് യാത്ര; അന്വേഷണത്തിന് കേന്ദ്ര സര്‍ക്കാര്കോഴിക്കോട് മെഡി. കോളേജിൽ ചികിത്സാ പിഴവിനെ തുടർന്ന് രോഗി മരിച്ചെന്ന പരാതി; റിപ്പോർട്ട് തേടി ആശുപത്രി സൂപ്രണ്ട്കരമന കൂടത്തിൽ തറവാട്ടിലെ ദുരൂഹ മരണം: കാര്യസ്ഥൻ രവീന്ദ്രൻ അറസ്റ്റിൽ, പ്രതി പിടിയിലാകുന്നത് 9 വർഷങ്ങൾക്ക് ശേഷംസര്‍ക്കാര്‍ അനുമതി ഇല്ലാതെ പ്രാഗിലേക്ക് മന്ത്രി കെ എം ഷാജിയുടെ രഹസ്യ യാത്രകേന്ദ്രമന്ത്രി എൽ മുരുഗൻ രാജിവെച്ചു

ഐ എഫ് എഫ് കെ മീഡിയ സെൽ ഉദ്ഘാടനം മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു

മികവാർന്ന സിനിമകൾ ജനങ്ങളിലേക്കെത്തിക്കേണ്ട ഉത്തരവാദിത്തം ഐ എഫ് എഫ് കെ നിർവഹിക്കുന്നു: മന്ത്രി ആർ ബിന്ദുമികവാർന്ന സിനിമകൾ ജനങ്ങളിലേക്ക്  എത്തിക്കേണ്ട ഉത്തരവാദിത്തം കേരള രാജ്യാന്തര ചലച്ചിത്ര മേള പൂർണ അർ…

Kerala09 Dec 2024, 5:05 PM 38,570
ഐ എഫ് എഫ് കെ മീഡിയ സെൽ ഉദ്ഘാടനം മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു

മികവാർന്ന സിനിമകൾ ജനങ്ങളിലേക്കെത്തിക്കേണ്ട ഉത്തരവാദിത്തം ഐ എഫ് എഫ് കെ നിർവഹിക്കുന്നു: മന്ത്രി ആർ ബിന്ദു




മികവാർന്ന സിനിമകൾ ജനങ്ങളിലേക്ക്  എത്തിക്കേണ്ട ഉത്തരവാദിത്തം കേരള രാജ്യാന്തര ചലച്ചിത്ര മേള പൂർണ അർത്ഥത്തിൽ നിർവഹിക്കുന്നതായി ഉന്നതവിദ്യാഭ്യാസ, സാമൂഹിക നീതി വകുപ്പ്   മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. 29-)മത് രാജ്യാന്തര ചലച്ചിത്ര മേളയുടെ മീഡിയ സെൽ  ടാഗോർ തിയേറ്ററിൽ ഉദ്ഘാടനം  ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.എല്ലാ വിഭാഗങ്ങളെയും ഉൾക്കൊണ്ടുപോകുന്ന സമീപനമാണ് ചലച്ചിത്ര പ്രവർത്തകരിൽ നിന്നും ഉണ്ടാകേണ്ടത്.ലോകമെമ്പാടുമുള്ള വിവിധ മനുഷ്യ സമൂഹങ്ങളുടെ ജീവിതവും അതിജീവനങ്ങളുടെയും നേർസാക്ഷ്യങ്ങളാണ് മേളയിലെ ഓരോ ചിത്രങ്ങളും.ആസ്വാദകരെ സംബന്ധിച്ചടുത്തോളം ലോക സഞ്ചാര അനുഭവമായി ചലച്ചിത്ര മേള മാറുന്നു.കേരളത്തിലെ യുവജനങ്ങളുടെ സാന്നിധ്യം മേളയെ കൂടുതൽ സജീവമാക്കുന്നു. \"\"


വനിതാ സംവിധായകരുടെ സിനിമകളുടെ പ്രാതിനിധ്യം ഈ വർഷത്തെ മേളയെ കൂടുതൽ ശ്രദ്ധേയമാക്കും. കെ എസ്  എഫ് ഡി സി യുടെ സഹകരണത്തോടെ  പുറത്തിറങ്ങിയ വനിതാ സംവിധായകരുടെ  ചിത്രങ്ങളായ മിനി ഐ ജി സംവിധാനം ചെയ്ത  ഡിവോഴ്‌സ്,താരാ രാമാനുജൻ സംവിധാനം നിർവഹിച്ച  നിഷിദ്ധോ, ഇന്ദു ലക്ഷ്മി സംവിധാനം ചെയ്ത നിള, ശ്രുതി ശരണ്യംസംവിധാനം ചെയ്ത ബി  32 മുതൽ 44 വരെ തുടങ്ങിയ ചിത്രങ്ങൾ സർക്കാരിന്റെ സ്ത്രീപക്ഷ നിലപാടിന്റെ ഉദാഹരണങ്ങളാണ്.ചലച്ചിത്രസംസ്‌കാരത്തിന്റെ പാതയിൽ അവസരം ലഭിക്കാതെ ഒഴിവാക്കപ്പെട്ടിരുന്ന വിഭാഗങ്ങൾ കൂടി ശക്തമായി ഈ മേഖയിലേക്കു കടന്നു വരുന്നു എന്നുള്ളത് ശ്രദ്ധേയമാണെന്നും മന്ത്രി പറഞ്ഞു.


ലൈഫ് ടൈം അചീവ്‌മെന്റ് അവാർഡ് നേടിയ ആൻ ഹുയി,സ്പിരിറ്റ് ഓഫ് സിനിമ അവാർഡ് നേടിയ പായൽ കപാഡിയ,ജൂറി ചെയർപേഴ്സണായി എത്തുന്ന ആഗ്‌നസ് ഗൊദാർദ്,മലയാളം സിനിമ ടുഡേയിൽ ഉൾപ്പെട്ട സിനിമകളുടെ 4 വനിതാ സംവിധായകർ, ഫെസ്റ്റിവൽ ക്യൂറേറ്ററായി എത്തുന്ന ഗോൾഡ സെല്ലം എന്നിവരുടെ പങ്കാളിത്തം ഇത്തവണത്തെ മേളയുടെ സ്ത്രീ പ്രാതിനിധ്യത്തിന്റെ ഉദാഹരണങ്ങളാണെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ  പ്രേംകുമാർ ആമുഖ പ്രസംഗത്തിൽ പറഞ്ഞു.


കേരള മീഡിയ അക്കാദമി ചെയർമാൻ ആർ എസ് ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ   മേളയുടെ ക്യുറേറ്റർ ഗോഡ് സാ സെല്ലം,കെ എസ്  എഫ്  ഡി സി ചെയർമാൻ ഷാജി എൻ  കരുൺ , ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ കെ സുരേഷ് കുമാർ, മീഡിയ കമ്മിറ്റി  കൺവീനർ അനുപമ ജി നായർ എന്നിവർ ആശംസകൾ അർപ്പിച്ചു. ചലച്ചിത്ര അക്കാദമി ഫെസ്റ്റിവൽ  ഡെപ്യൂട്ടി ഡയറക്ടർ എച്ച്  ഷാജി ചടങ്ങിന് നന്ദി അറിയിച്ചു.


ഡിസംബർ 13 ന് തുടങ്ങി   ഒരാഴ്ചക്കാലം നീണ്ടു നിൽക്കുന്ന മേളയുടെ ഔദ്യോഗിക വാർത്തകളും സിനിമാപ്രദർശന  അറിയിപ്പുകളും കലാ- സാംസ്‌കാരിക വിശേഷങ്ങളും ടാഗോർ തീയേറ്ററിൽ പ്രവർത്തിക്കുന്ന മീഡിയ സെല്ലിലൂടെ തൽസമയം മാധ്യമപ്രവർതകർക്ക് ലഭ്യമാകും .21പേരടങ്ങുന്നതാണ് ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ  നേതൃത്വത്തിലുള്ള  മീഡിയ സെൽ ടീം.


Share this story

Share

Related Stories