The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിഅശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസ്; യൂട്യൂബര്‍ തൊപ്പിക്ക് വീണ്ടും നോട്ടീസ്സതീശൻ സാറിന്റെ പിള്ളേരെ രമേശൻ സാറിന്റെ പൊലീസ് പിടികൂടി: V K സനോജ്മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് കോടതിസിഐമാരെ ഭീഷണിപ്പെടുത്തിയ കേസ്; അർജുൻ ആയങ്കി അറസ്റ്റിൽകൊളംബിയയിൽ വൻ ഭൂചലനം; 20 മരണംഹെലികോപ്ടർ യാത്രയിൽ നിലപാട് വ്യക്തമാക്കി വി.ഡി. സതീശൻ; രണ്ടു ദിവസം രണ്ട് വിശദീകരണമെന്ന് ആക്ഷേപംഅബിന്‍ വര്‍ക്കി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; എംഎല്‍എ ഉള്‍പ്പടെ നാല് പേര്‍ക്ക് പരിക്ക്കുറ്റിപ്പുറം ബസ് അപകടം: അമിത വേഗത അപകടത്തിന് കാരണമായെന്ന് MVDകൗൺസിലർ ആർ സുഗതന് അനുകൂലമായി നല്‍കിയ കുറിപ്പ്; റദ്ദാക്കി തദ്ദേശ സ്വയം ഭരണവകുപ്പ്സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം 25കനത്ത മഴ; നാളെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചുതൃഷയ്‌ക്കെതിരായ ദ്വയാര്‍ഥ പരാമര്‍ശം: ഉദയനിധി സ്റ്റാലിന്‍ അറസ്റ്റില്സംസ്ഥാനത്ത് 9 ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചുബിഹാർ ഉപതെരഞ്ഞെടുപ്പ്: BJP കോട്ട തകര്‍ത്ത് പ്രശാന്ത് കിഷോർപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിഅശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസ്; യൂട്യൂബര്‍ തൊപ്പിക്ക് വീണ്ടും നോട്ടീസ്സതീശൻ സാറിന്റെ പിള്ളേരെ രമേശൻ സാറിന്റെ പൊലീസ് പിടികൂടി: V K സനോജ്മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് കോടതിസിഐമാരെ ഭീഷണിപ്പെടുത്തിയ കേസ്; അർജുൻ ആയങ്കി അറസ്റ്റിൽകൊളംബിയയിൽ വൻ ഭൂചലനം; 20 മരണംഹെലികോപ്ടർ യാത്രയിൽ നിലപാട് വ്യക്തമാക്കി വി.ഡി. സതീശൻ; രണ്ടു ദിവസം രണ്ട് വിശദീകരണമെന്ന് ആക്ഷേപംഅബിന്‍ വര്‍ക്കി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; എംഎല്‍എ ഉള്‍പ്പടെ നാല് പേര്‍ക്ക് പരിക്ക്കുറ്റിപ്പുറം ബസ് അപകടം: അമിത വേഗത അപകടത്തിന് കാരണമായെന്ന് MVDകൗൺസിലർ ആർ സുഗതന് അനുകൂലമായി നല്‍കിയ കുറിപ്പ്; റദ്ദാക്കി തദ്ദേശ സ്വയം ഭരണവകുപ്പ്സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം 25കനത്ത മഴ; നാളെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചുതൃഷയ്‌ക്കെതിരായ ദ്വയാര്‍ഥ പരാമര്‍ശം: ഉദയനിധി സ്റ്റാലിന്‍ അറസ്റ്റില്സംസ്ഥാനത്ത് 9 ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചുബിഹാർ ഉപതെരഞ്ഞെടുപ്പ്: BJP കോട്ട തകര്‍ത്ത് പ്രശാന്ത് കിഷോർ

കമ്മിഷൻ ലക്ഷങ്ങൾ; ഭീഷണിപ്പെടുത്തി ലൈംഗികത്തൊഴിൽ

സെക്സ് റാക്കറ്റിനു വേണ്ടി ഓരോ യുവതിയേയും ദുബായിലെത്തിക്കുമ്പോൾ സിന്ധുവിനും ബിലാലിനും കമ്മിഷൻ ലഭിച്ചിരുന്നത് 50,000 മുതൽ 1 ലക്ഷം വരെ രൂപ. മോഡലിങ്ങിന്റെ മറവിൽ ദുബായിലേക്കു യുവതികളെ കടത്തി ലൈംഗികത്തൊഴിലി…

Kerala22 May 2026, 3:06 PM 9,149
കമ്മിഷൻ ലക്ഷങ്ങൾ; ഭീഷണിപ്പെടുത്തി ലൈംഗികത്തൊഴിൽ
കമ്മിഷൻ ലക്ഷങ്ങൾ; ഭീഷണിപ്പെടുത്തി ലൈംഗികത്തൊഴിൽ

സെക്സ് റാക്കറ്റിനു വേണ്ടി ഓരോ യുവതിയേയും ദുബായിലെത്തിക്കുമ്പോൾ സിന്ധുവിനും ബിലാലിനും കമ്മിഷൻ ലഭിച്ചിരുന്നത് 50,000 മുതൽ 1 ലക്ഷം വരെ രൂപ. മോഡലിങ്ങിന്റെ മറവിൽ ദുബായിലേക്കു യുവതികളെ കടത്തി ലൈംഗികത്തൊഴിലിനു നിർബന്ധിതരാക്കി പണം സമ്പാദിച്ച കേസിൽ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. കേസിലെ പ്രധാന പ്രതികളായ സിന്ധു, അലീന, മഞ്ജിമ എന്നിവർക്കു പുറമെ തിരുവനന്തപുരം ചാരുംമൂട് സ്വദേശി ബിലാൽ എന്ന ശ്രീകുമാറിനെയും പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.

ദുബായിലേക്കു കൊണ്ടുപോകാൻ സാധിക്കുന്ന യുവതികളെ മഞ്ജിമയും അലീനയും അടക്കമുള്ളവർ കണ്ടെത്തുമ്പോൾ, ബിലാലും സിന്ധുവുമാണ് ഇവരെ അവിടെ എത്തിക്കുന്നതും സെക്സ് റാക്കറ്റിനു കൈമാറുന്നതും. ഇതിന് ഇവർക്കു കിട്ടിയിരുന്നത് 50,000 രൂപ മുതൽ 1 ലക്ഷം രൂപ വരെയാണെന്ന് സിറ്റി പൊലീസ് കമ്മിഷണർ കാളിരാജ് മഹേഷ് കുമാർ സ്ഥിരീകരിച്ചു. രാജ്യാന്തര സെക്സ് റാക്കറ്റിന്റെ ഭാഗമാണ് പിടിയിലായവരെല്ലാം. ബിലാൽ ഏറെക്കാലമായി ഈ മേഖലയിൽ പ്രവർത്തിക്കുന്നയാളാണ്. സിന്ധുവിനെ സംഘത്തിലേക്കു കൊണ്ടുവന്നത് ബിലാൽ ആണെന്നാണ് വിവരം. പിന്നീട്, സിന്ധു നടത്തുന്ന ഇവന്റ് മാനേജ്മെന്റ് സ്ഥാപനത്തിന്റെ മറവിൽ‍ യുവതികളെ കടത്തുകയായിരുന്നു.

പരാതിക്കാരിയായ ആലുവ സ്വദേശിനിയുടെ വീട്ടിലെത്തി, ദുബായിലെ ജോലി അവസരങ്ങളെക്കുറിച്ചു ബോധ്യപ്പെടുത്തിയത് ബിലാലാണ്. ഇവരിൽനിന്ന് 4.70 ലക്ഷത്തോളം രൂപ വാങ്ങിയാണ് സിന്ധു ഫെബ്രുവരി ആദ്യം യുവതിെയ ദുബായിൽ എത്തിച്ചതും പിന്നീട് കൂട്ടബലാത്സംഗത്തിനും ശാരീരിക പീഡനത്തിനും ഇരയാക്കിയതും. ഇതിന്റെ ചിത്രങ്ങൾ യുവതിയുടെ ഭർത്താവ് ഉൾപ്പെടെയുള്ളവർക്ക് അയച്ചു കൊടുക്കുകയും ചെയ്തു. വിസിറ്റിങ് വീസയുടെ കാലാവധി കഴിഞ്ഞപ്പോൾ നാട്ടിലെത്തിയ യുവതി പരാതി നൽകുകയായിരുന്നു. അലീന അടക്കമുള്ളവർ യുവതിയെ ഭീഷണിപ്പെടുത്തുന്നതിന്റെ ശബ്ദസന്ദേശങ്ങൾ പുറത്തു വന്നിരുന്നു. അലീനയുടെ പങ്കാളിയായ ഔറംഗസേബ് എന്ന ഗുണ്ടയുടെ പങ്കും പൊലീസ് അന്വേഷിക്കുന്നുണ്ട്. കൊച്ചിയിൽ ഗുണ്ടാപ്രവർത്തനം നടത്തുന്ന ഔറംഗസേബും സിന്ധുവുമായി പണമിടപാടുകൾ ഉണ്ടായിരുന്നെന്ന് പൊലീസ് സിന്ധുവിന്റെ റിമാൻഡ് റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്. സിന്ധുവിന് ക്രിമിനൽ സംഘങ്ങളുമായി ബന്ധമുണ്ടെന്നും റിപ്പോർട്ടിലുണ്ട്.

Share this story

Share

Related Stories