കൊച്ചിയില്‍ മൂന്ന് അല്‍ഖ്വയ്ദ ഭീകരര്‍ പിടിയില്‍
കൊച്ചിയില്‍ മൂന്ന് അല്‍ഖ്വയ്ദ ഭീകരര്‍ എന്‍ഐഎയുടെ പിടിയിലായി. പെരുമ്ബാവൂരില്‍ നിന്നാണ് ഇവരെ പിടികൂടിയതെന്നാണ് വിവരം. ഇവരില്‍ രണ്ട് പേര് പെരുമ്ബാവൂര്‍ സ്വദേശികളെന്നാണ് വിവരം.
അല്‍ഖ്വയ്ദ മോഡല്‍ ആക്രമണത്തിന് ഇവര്‍ പദ്ധതിയിട്ടിരുന്നതായാണ് സൂചന. ഡല്‍ഹി അടക്കം പ്രധാന നഗരങ്ങള്‍ സംഘം ലക്ഷ്യംവച്ചിരുന്നു. കേരളത്തിന് പുറമേ ബംഗാളിലും നടന്ന റെയ്ഡില്‍ ഒന്‍പത് ഭീകരരാണ് പിടിയിലായിരിക്കുന്നത്. ആറ് പേര് ബംഗാള്‍ സ്വദേശികളാണ്.