മഹാരാജാസിന് മാറ്റമില്ല; മുഴുവൻ സീറ്റിലും എസ്എഫ്ഐ
കൊച്ചി: എംജി സർവ്വകലാശാല കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ എറണാകുളം മഹരാജാസ് കോളേജിൽ മുഴുവൻ സീറ്റിലും എസ്എഫ്ഐയ്ക്ക് ജയം. ചെയർപേഴ്സൺ സ്ഥാനത്തേക്ക് വനിതാ സ്ഥാനാർഥിയെ മത്സരിപ്പിച്ച എസ്എഫ്ഐ പാനൽ വൻഭൂരിപക്ഷത്തിലാണ് ഇത്തവണയും ജയിച്ചത്. വി ജി ദിവ്യയാണ് ചെയർപേഴ്സൺ.
വൈസ് ചെയർപേഴ്സൺ: എം ബി ലക്ഷ്മി, ജനറൽ സെക്രട്ടറി: ദേവരാജ് സുബ്രഹ്മണ്യൻ, യുയുസിമാർ: യു അരുന്ധതി ഗിരി, എ സി സബിൻദാസ്, മാഗസിൻ എഡിറ്റർ: കെ എസ് ചന്തു, ആർട്സ് ക്ലബ്ബ് സെക്രട്ടറി: ടി എസ് ശ്രീകാന്ത്, ലേഡി റെപ്: അനഘ കുഞ്ഞുമോൻ, ഏയ്ഞ്ചൽ മരിയ റോഡ്രിഗസ്.