എറണാകുളത്ത് മകനെ അച്ഛന് വെട്ടിക്കൊന്നു
കൊച്ചി: എറണാകുളം ഉദയംപേരൂരില്‍ മകനെ അച്ഛന് വെട്ടിക്കൊന്നു. എം എല്‍ എ റോഡിലെ താമസക്കാരനായ ഞാറ്റിയില്‍ സന്തോഷ് (45) ആണ് മരിച്ചത്. സംഭവത്തെ തുടര്‍ന്ന് സന്തോഷിന്റെ അച്ഛനായ സോമനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ രണ്ട് പേര് മാത്രമാണ് ഈ വീട്ടില്‍ താമസിച്ചിരുന്നത്.
മകന് സ്ഥിരമായി മദ്യപിച്ചെത്തി മര്‍ദിക്കുന്നതിനാല്‍ കുറേ നാളുകളായി കാന്‍സര്‍ രോഗിയായ സോമന് മകളുടെ വീട്ടിലായിരുന്നു. ഈയിടെയാണ് ഇദ്ദേഹം വീട്ടിലേക്ക് മടങ്ങിയെത്തിയത്. വെള്ളിയാഴ്ച ഉച്ചയോടെ മദ്യപിച്ച് വീട്ടിലെത്തിയ സന്തോഷ് തന്നെ മര്‍ദിച്ചതായി സോമന് പറയുന്നു.