Saturday, April 20, 2024
 
 
⦿ വീട്ടിലെത്തി വോട്ട്; വീഴ്ചയുണ്ടായാൽ കർശന നടപടി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ⦿ സ്‌പോട്ട് അഡ്മിഷൻ ⦿ സിവിൽ സർവീസ് കോച്ചിങ് – അഡ്മിഷൻ ⦿ ഐസിഫോസിൽ പി.എച്ച്.ഡി പ്രവേശനം ⦿ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ ⦿ പക്ഷിപ്പനിയ്ക്കെതിരെ ആരോഗ്യ വകുപ്പിന്റെ ജാഗ്രത ⦿ പുനഃമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു ⦿ മഷി പുരളാൻ ഇനി ആറുനാൾ; സംസ്ഥാനത്ത് ഉപയോഗിക്കുക 63,100 കുപ്പി വോട്ടുമഷി ⦿ ആദ്യ ഘട്ട വോട്ടെടുപ്പ് അവസാനിച്ചു, രാജ്യത്താകെ 60% പോളിങ്, തമിഴ്‌നാട്ടിൽ 62% ⦿ യുഡിഎഫ് സ്ഥാനാർഥി അടൂർ പ്രകാശിനായി പണം വിതരണം ചെയ്തെന്ന് ആരോപണം; ബിജു രമേശിനെ തടഞ്ഞുവെച്ച് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ്: 19360 പ്രചാരണ സാമഗ്രികൾ നീക്കി ⦿ വീടുകളിൽ വോട്ട്: 7969 പേർ വോട്ട് രേഖപ്പെടുത്തി ⦿ നവകേരള ബസ് കോഴിക്കോട്-ബെംഗളൂരു റൂട്ടില്‍ സര്‍വീസ് നടത്തിയേക്കും ⦿ 'ലെറ്റ്സ് പ്രേമലു 2'; പ്രേമലുവിന്റെ രണ്ടാം ഭാ​ഗം പ്രഖ്യാപിച്ച് ​ഗിരീഷ് എ ഡി ⦿ കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; ആം ആദ്മി പാര്‍ട്ടി എംഎല്‍എയെ ഇഡി അറസ്റ്റ് ചെയ്തു ⦿ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് തൃശൂർ പൂരത്തിൽ പങ്കെടുക്കാൻ ഫിറ്റ്നസ്; നാളെ നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റും ⦿ ലോക്സഭാ തിരഞ്ഞെടുപ്പ്: ക്വിസ് മത്സരത്തിൽ ടി.പി രാഗേഷ്, അനിൽ രാഘവൻ ടീമിന് ഒന്നാം സ്ഥാനം ⦿ ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് പ്രവർത്തിക്കുന്നത് 50 നിരീക്ഷകർ ⦿ ആശങ്ക വേണ്ട ഇ.വി.എം വിവിപാറ്റ് പ്രവര്‍ത്തനങ്ങള്‍ സുതാര്യമാണ് ജില്ലാ കളക്ടര്‍ ⦿ വോട്ടെടുപ്പ് യന്ത്രങ്ങൾ കുറ്റമറ്റത്; ആശങ്കകൾ അടിസ്ഥാനരഹിതം-മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ⦿ 1000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു ⦿ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ⦿ എറണാകുളം സ്ഥാനാർത്ഥികളുടെ രണ്ടാംഘട്ട ചെലവ് പരിശോധിച്ചു ⦿ അവശ്യസര്‍വീസിലെ ആബ്‌സെന്റി വോട്ടര്‍മാര്‍ക്ക് ഏപ്രില്‍ 20, 21, 22 തീയതികളിൽ വോട്ട് ചെയ്യാം ⦿ ഉയർന്ന താപനില മുന്നറിയിപ്പ് ⦿ ഫിനാൻഷ്യൽ മാനേജ്‌മെന്റ്‌ – എം.എസ്.എം.ഇകൾക്ക് ത്രിദിന വർക്ഷോപ്പ് ⦿ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ അവധിക്കാല കോഴ്സുകൾ ⦿ വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ വിജ്ഞാനവേനൽ ഒരുങ്ങുന്നു ⦿ മുട്ടക്കോഴിക്കുഞ്ഞുങ്ങൾ വിൽപ്പനയ്ക്ക് ⦿ നാലാംക്ലാസുകാരൻ കുളത്തിൽ മുങ്ങിമരിച്ചു ⦿ തിരുവനന്തപുരത്ത് കാണാതായ ഹെഡ് നഴ്സിനെ മരിച്ചനിലയിൽ കണ്ടെത്തി ⦿ ഇക്കുറി തിരഞ്ഞെടുപ്പ് ഭിന്നശേഷിസൗഹൃദം; തുണയായി സാക്ഷം ആപ്പ് ⦿ അസാപ് കേരളയുടെ സമ്മർ ക്യാമ്പ് ⦿ പൊതുതെളിവെടുപ്പ് മേയ് 14 ലേക്ക് മാറ്റിവച്ചു ⦿ കീം 2024 അപേക്ഷ തീയതി നീട്ടി
News

ട്രിപ്പിള്‍ ലോക്ക്ഡൗണ്‍: എറണാകുളം ജില്ലയിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

16 May 2021 09:56 PM

ട്രിപ്പിള്‍ ലോക്ക്ഡൗണ്‍: എറണാകുളം ജില്ലയിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ :

1. പലചരക്കുകടകള്‍, ബേക്കറി, പഴം -പച്ചക്കറി കടകള്‍,മത്സ്യമാംസ വിതരണ കടകള്‍, കോഴി വ്യാപാര കടകള്‍, കോള്‍ഡ് സ്റ്റോറേജ് എന്നിവ ചൊവ്വ, വ്യാഴം, ശനി എന്നീ ദിവസങ്ങളില്‍ രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 2 മണി വരെ പ്രവര്‍ത്തിക്കാവുന്നതാണ്. ഹോം ഡെലിവറി സംവിധാനം പരമാവധി പ്രോത്സാഹിപ്പിക്കേണ്ടതും ഇതിനായി വാര്‍ഡ്-തല ആര്‍.ആര്‍.ടികള്‍/കമ്മിറ്റികള്‍ എന്നിവയുടെ വോളന്റിയേഴ്‌സിന്റെ സേവനം പ്രയോജനപ്പെടുത്താവുന്നതുമാണ്.

2.പൊതുജനങ്ങള്‍ അവരുടെ വീടുകളുടെ അടുത്തുള്ള കടകളില്‍ നിന്നു മാത്രം ആവശ്യസാധനങ്ങള്‍ വാങ്ങേണ്ടതാണ്. അവശ്യ സാധനങ്ങള്‍ വാങ്ങുന്നതിന് ദൂരെ യാത്ര അനുവദനീയമല്ല.

3. വഴിയോര കച്ചവടങ്ങള്‍ ജില്ലയില്‍ അനുവദിനീയമല്ല.

4. ഹോട്ടലുകളും റെസ്റ്റോറന്റുകളും രാവിലെ 8 മണി മുതല്‍ രാത്രി 7:30 മണി വരെ ഹോം ഡെലിവറി മാത്രമായി പ്രവര്‍ത്തിക്കാവുന്നതാണ്. പാഴ്‌സല്‍ സേവനം അനുവദിനീയമല്ല.

5. പത്രം, പാല്‍, തപാല്‍ വിതരണം എന്നിവ രാവിലെ 8 മണി വരെ അനുവദനീയമാണ്. പാല്‍ സംഭരണം ഉച്ചക്ക് 2 മണി വരെ നടത്താവുന്നതാണ്.

6. ഇലക്ടിക്കല്‍ (പ്ലംബിംഗ് / ടെലികമ്മ്യണിക്കേഷന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ടെക്‌നീഷ്യന്‍സിനു ജോലി സംബന്ധമായ അടിയന്തര ആവശ്യങ്ങള്‍ക്ക് തിരിച്ചറിയല്‍ രേഖ സഹിതം യാത്ര ചെയ്യാവുന്നതാണ്. ഹോം നേഴ്‌സുകള്‍, വീട്ടുപണികള്‍ക്കായി സഞ്ചരിക്കുന്നവര്‍ എന്നിവര്‍ ഓണ്‍ലൈന്‍ പാസ്സ് ലഭ്യമാക്കി യാത്ര ചെയ്യേണ്ടതാണ് .ഓണ്‍ലൈന്‍ പാസുകള്‍ pass.bsafe.kerala.gov.in എന്ന സൈറ്റില്‍ ലഭ്യമാണ്.

7. റേഷന്‍കട, പൊതുവിതരണ കേന്ദ്രം, മാവേലി സപ്ലൈക്കോ കടകള്‍ എന്നിവ വൈകിട്ട് 5 മണി വരെ പ്രവര്‍ത്തിക്കാവുന്നതാണ്. പെട്രോള്‍ പമ്ബുകള്‍, മെഡിക്കല്‍ സ്റ്റോറുകള്‍, എടിഎമ്മുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ വില്‍പ്പന നടത്തുന്ന സ്ഥാപനങ്ങള്‍, ഹോസ്പിറ്റലുകള്‍, ക്ലീനിക്കല്‍ സ്ഥാപനങ്ങള്‍, മെഡിക്കല്‍ ലാബുകള്‍ എന്നിവ സാധാരണഗതിയില്‍ പ്രവര്‍ത്തിക്കാവുന്നതാണ്.

8. വിവാഹം അടക്കമുള്ള ആഘോഷങ്ങളും കൂട്ടംചേരലുകളും മാറ്റിവെക്കേണ്ടതാണ്. എന്നാല്‍ മുന്‍കൂട്ടി തീരുമാനിച്ച വിവാഹങ്ങള്‍ പരമാവധി 20 പേരെ മാത്രം ഉള്‍ക്കൊളിച്ചു നടത്താവുന്നതാണ്. മരണാന്തര ചടങ്ങുകള്‍ പരമാവധി 20 പേരെ മാത്രം ഉള്‍ക്കൊളളിച്ചു നടത്തേണ്ടതാണ്. വിവാഹ, മരണാനന്തര ചടങ്ങുകള്‍ എന്നിവ കോവിഡ്19 ജാഗ്രത പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

9. ജില്ലയില്‍ വിശ്വാസികള്‍ക്കായി ആരാധനാലയങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുവാന്‍ പാട്ടുള്ളതല്ല.

10. മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു നടത്താവുന്നതാണ്. ജില്ലയിലെ റൂറല്‍ പ്രദേശങ്ങളില്‍ പരമാവധി 5 പേരെ മാത്രം ഉള്‍ക്കൊള്ളിച്ചു ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതാണ്.

11. ജില്ലയിലെ ബാങ്കുകളുടെ പ്രവര്‍ത്തനം തിങ്കള്‍,ബുധന്‍, വെള്ളി ദിവസങ്ങളില്‍ രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് 2 മണി വരെ മിനിമം ജീവനക്കാരെ മാത്രം ഉള്‍പ്പെടുത്തി നടത്തേണ്ടതാണ്.(ആവശ്യ വസ്ത്രക്കള്‍ക്കായുള്ള ഇ കൊമേഴ്‌സ്/ഡെലിവറി സ്ഥാപനങ്ങള്‍ക്ക് രാവിലെ 7 മണി മുതല്‍ ഉച്ചയ്ക്ക് 2 മണി വരെ പ്രവര്‍ത്തിക്കാവുന്നതാണ്.)

12. പ്ലാന്റേഷന്‍, നിര്‍മാണമേഖലകളില്‍ പ്രവര്‍ത്തിക്കുവാന്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നോ അന്യ ജില്ലകളില്‍ നിന്നോ തൊഴിലാളികളെ കൊണ്ടുവരാന്‍ പാടില്ല. നിലവില്‍ ജോലി ചെയ്തു വരുന്ന തൊഴിലാളികള്‍ പുറത്തിറങ്ങി നടക്കാന്‍ പാടില്ലാത്തതും കൂടാതെ തൊഴില്‍ പരിസരങ്ങളില്‍ തന്നെ താമസിക്കേണ്ടതുമാണ്.

13. ജില്ലാ അതിര്‍ത്തിയിലും കണ്ടെയ്ന്‍മെന്റ് സോണുകളിലേക്കുമുള്ള പ്രവേശനം പോലീസ് കര്‍ശനമായി നിയന്ത്രിക്കേണ്ടതാണ്. ജില്ലയിലെ പ്രധാനറോഡുകളില്‍ കര്‍ശനമായ നിയന്ത്രണം ഏര്‍പ്പെടുത്തണം. അത്യാവശ്യ വകുപ്പുകളിലെ ജീവനക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച്‌ ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്ക് യാത്ര ചെയാവുന്നതാണ്.

14. ജില്ലയിലെ ഐടി/ഐടിഇഎസ് സ്ഥാപനങ്ങളിലെ ബാക്ക്‌എന്‍ഡ് പ്രവര്‍ത്തനങ്ങള്‍ മിനിമം ജീവനക്കാരെ ഉള്‍പ്പെടുത്തി അനുവദിക്കുന്നതാണ്.

15. ജില്ലയില്‍ ഹെഡ് ഓഫീസുകളുള്ള സെബിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്ഥാപനങ്ങളുടെ ഡാറ്റാ സെന്റര്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രം മിനിമം ജീവനക്കാരെ ഉള്‍പ്പെടുത്തി പ്രവര്‍ത്തിക്കാവുന്നതാണ്.

16. മാധ്യമപ്രവര്‍ത്തകര്‍ക്ക് ജില്ലവിട്ടുള്ള യാത്രകള്‍ക്ക് പോലീസില്‍ നിന്നും സ്‌പെഷ്യല്‍ പാസ്സ് വാങ്ങേണ്ടതാണ്.

അധിക നിയന്ത്രണങ്ങള്‍ ജില്ലയില്‍ മെയ് 16 അര്‍ദ്ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരുന്നതും മേയ് 23, 2021 വരെ നിലനില്‍ക്കുന്നതുമാണ്. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ഫൈന്‍ അടക്കമുള്ള ശിക്ഷാ നടപടികള്‍ക്ക് പൂറമേ ദുരന്തനിവാരണ നിയമം സെക്ഷന്‍ 51,58 എന്നീ വകുപ്പുകള്‍ പ്രകാരവും തുടര്‍നടപടി സ്വീകരിക്കുന്നതാണ്

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration