Monday, April 29, 2024
 
 
⦿ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞ് ഇവാന്‍ വുക്കോമനോവിച്ച് ⦿ കാണാതായ വിദ്യാർഥിനിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി ⦿ വാര്‍ത്തകള്‍ നിരീക്ഷിക്കാന്‍ മീഡിയ മോണിറ്ററിങ് സെല്‍ ⦿ എ.എസ്.ഡി, എന്‍കോര്‍, പോള്‍ മാനേജര്‍ ആപ്പ് നിരീക്ഷണത്തിന് കമ്മ്യൂണിക്കേഷൻ കണ്‍ട്രോള്‍ റൂം ⦿ ‘തിരഞ്ഞെടുപ്പ് മഹോത്സവം രാജ്യത്തിന്റെ അഭിമാനം’ എന്ന സന്ദേശമുയർത്തി വിളംബരഘോഷയാത്ര ⦿ തൃശൂര്‍ ജില്ലയില്‍ 58,141 കന്നിവോട്ടര്‍മാര്‍ ⦿ വെബ്കാസ്റ്റിങ്; മുഴുവന്‍ പോളിങ് ബൂത്തുകളിലും സി.സി.ടി.വി സ്ഥാപിച്ചു നിരീക്ഷിക്കാന്‍ കമാന്‍ഡ് കണ്‍ട്രോള്‍ റൂം സജ്ജം ⦿ പോളിങ് സാമഗ്രികള്‍ വിതരണം ചെയ്തു ⦿ ലോക്‌സഭാ തെരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടെടുപ്പ് പുരോഗമിക്കുന്നു ചിത്രങ്ങൾ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് 2024- പോളിംഗ്  വിവിധ മണ്ഡലങ്ങളിൽ പുരോഗമിക്കുന്നു- ചിത്രങ്ങൾ ⦿ വിധിയെഴുതി കേരളം: പോളിംഗ് ശതമാനം 70 കടന്നു ⦿ അവര്‍ മുന്നോട്ട് വെച്ച രാഷ്ട്രീയം നാടിനാവശ്യമാണ്, ശൈലജ ടീച്ചര്‍ പാര്‍ലമെന്റിലുണ്ടാകണം: നിഖില വിമല്‍ ⦿ സാധാരണക്കാരന്‍ എന്നുകേട്ടാല്‍ ശശി തരൂരിന് പരമ പുച്ഛമാണ്; പന്ന്യന്‍ രവീന്ദ്രന്‍ ⦿ ലോക്സഭ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പിന് സുരക്ഷയൊരുക്കാൻ 66,303 പൊലീസുകാർ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് ക്വിസ്; മെഗാ ഫൈനലിൽ അയ്യപ്പദാസും ജിതിനും ജേതാക്കൾ ⦿ കന്നിവോട്ടർമാരുടെ ശ്രദ്ധയ്ക്ക്; വോട്ട് ചെയ്യേണ്ടത് ഇങ്ങനെ ⦿ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ⦿ മ്യൂസിയവും മൃഗശാലയും പ്രവർത്തിക്കില്ല ⦿ സെറ്റ് : അപേക്ഷാ തീയതി നീട്ടി ⦿ ബി.ഫാം (ലാറ്ററൽ എൻട്രി) പ്രവേശനം ⦿ കോണ്‍ഗ്രസ് സ്വത്തുകള്‍ മുസ്ലീങ്ങള്‍ക്ക് വിതരണം ചെയ്യുമെന്ന മോദിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് ബിജെപി ന്യൂനപക്ഷമോര്‍ച്ച നേതാവ്; പിന്നാലെ പുറത്താക്കല്‍ നടപടിയുമായി ബിജെപി ⦿ വയനാട്ടില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ എത്തിച്ചതെന്ന് സംശയിക്കുന്ന അവശ്യസാധനങ്ങള്‍ നിറച്ച കിറ്റുകള്‍ പിടികൂടി; പിന്നില്‍ ബിജെപിയെന്ന് എല്‍ഡിഎഫും യുഡിഎഫും ⦿ അവശ്യസര്‍വീസ് ജീവനക്കാരുടെ വോട്ടിങ് പൂര്‍ത്തിയായി; 257 പേര്‍ വോട്ട് രേഖപ്പെടുത്തി ⦿ തൃശൂര്‍ ജില്ലയില്‍ 2319 പോളിങ് ബൂത്തുകള്‍ ⦿ ഹോം വോട്ടിങ് പൂര്‍ത്തിയായി: തൃശൂര്‍ ജില്ലയില്‍ 95.01 ശതമാനം പോളിങ് ⦿ സ്വീപ്പ്: പൊതുജനങ്ങളോട് വോട്ട് അഭ്യർത്ഥിച്ച് ജില്ലാ കളക്ടർ ⦿ ചെലവ് രജിസ്റ്റർ പരിശോധന ഏപ്രിൽ 24 ബുധനാഴ്ച രാവിലെ 10ന് ⦿ എറണാകുളം സ്ഥാനാർത്ഥികളുടെ മൂന്നാംഘട്ട ചെലവ് പരിശോധിച്ചു ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പിന് പ്രത്യേക പോളിങ് ബൂത്തുകളും ⦿ ‘ഞങ്ങള്‍ക്ക് തെരഞ്ഞെടുപ്പുകള്‍ നിയന്ത്രിക്കാനാകില്ല’; വി വി പാറ്റ് ഹര്‍ജിയില്‍ സുപ്രിംകോടതി ⦿ പരസ്യ പ്രചാരണത്തിന് സമാപ്തി; അഞ്ചു ജില്ലകളിൽ ജില്ലകളിൽ നിരോധനാജ്ഞ ⦿ നിമിഷപ്രിയയെ ജയിലിലെത്തി കണ്ട് അമ്മ; കാണുന്നത് 12 വർഷത്തിനു ശേഷം ⦿ പാലക്കാട് കൊടുംചൂടിനിടെ രണ്ടാം മരണം; അട്ടപ്പാടിയില്‍ മധ്യവയസ്‌കന്‍ മരിച്ചത് നിര്‍ജലീകരണം മൂലം ⦿ മോദി ഒരു ഭീരു; സ്വയം പറയുന്നത് സിംഹമെന്ന്, പക്ഷേ രാഹുലിനെ ഭയം: ഖർഗെ ⦿ തോമസ് ഐസക്കിനെ വിജയിപ്പിക്കണം: ദലിത് ക്രൈസ്തവ ഐക്യ സമിതി
News

ഗതകാല പ്രൗഢിയില്‍ ജലസമൃദ്ധമായി പുനര്‍ജനിച്ച് പന്നിക്കുഴി ചിറ

05 July 2021 05:25 PM

എറണാകുളം: വടവുകോട് പുത്തന്‍ കുരിശ് ഗ്രാമപഞ്ചായത്തിലെ ജലസമൃദ്ധമായ പന്നിക്കുഴിച്ചിറ ഗതകാല പ്രൗഡി വീണ്ടെടുത്തു. പഞ്ചായത്ത് ഉടമസ്ഥതയിലുള്ള രണ്ട് ഏക്കറോളം വരുന്ന ചിറ ജില്ലയിലെ തന്നെ ഏറ്റവും വലിപ്പമുള്ള പൊതു കുളങ്ങളിലൊന്നാണ്. ഹരിത കേരളം പദ്ധതി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ഗ്രാമപഞ്ചായത്താണ് ചിറയുടെ നവീകരണ പ്രവര്‍ത്തനങ്ങളുടെ നിര്‍വ്വഹണം പൂര്‍ത്തീകരിച്ചത്. ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിലുള്‍പ്പെടുത്തി 25 ലക്ഷം രൂപയും സൗദ്ധര്യ വല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കായി കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന്‍റെ സി എസ് ആര്‍ ഫണ്ടില്‍ നിന്നും 5 ലക്ഷം രൂപയും ഉപയോഗിച്ചാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചത്.

ജില്ലയിലെ നാശോന്മുഖമായ ജലസ്രോതസ്സുകള്‍ വീണ്ടെടുക്കാനുദ്ദേശിച്ച് നടപ്പിലാക്കിയ ‘എന്‍റെ കുളം എറണാകുളം’ ക്യാമ്പയിന്‍റെ ഭാഗമായി 2018 ല്‍ 100 പൊതുകുളങ്ങള്‍ പൊതു ജനപങ്കാളിത്തത്തോടെ ശുചീകരിച്ചതിന്‍റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ശുചീകരണോത്ഘാടനം നിര്‍വ്വഹിച്ച് നാടിന് സമര്‍പ്പിച്ച നൂറാമത്തെ കുളമായിരുന്നു പന്നിക്കുഴിച്ചിറ.

നാടിന്‍റെ വറ്റാത്ത ജല സ്രോതസ്സായിരുന്ന ചിറ കാലക്രമത്തില്‍ ചെളിയും പായലും മാലിന്യങ്ങളും നിറഞ്ഞ് ഉപയോഗ ശൂന്യമായിത്തീരുകയായിരുന്നു. 2018 ല്‍ മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങില്‍ വമ്പിച്ച ജനപങ്കാളിത്തത്തോടെ ഉല്‍സവാന്തരീക്ഷത്തിലാണ് പായലും പോളയും ചെളിയും നീക്കം ചെയ്ത് കുളം വീണ്ടെടുത്തത്. ചിറയുടെ സമഗ്രമായ നവീകരണം നടത്തുന്നതിന് മുഖ്യ മന്ത്രി അന്ന് നിര്‍ദ്ദേശിച്ചിരുന്നു. പലയിടത്തും ഇടിഞ്ഞു പോയിരുന്ന വശങ്ങളിലെ കെട്ടുകള്‍ പുതുക്കിപ്പണിതും ചിറയിലേക്കുള്ള റോഡ് ടൈല്‍ വിരിച്ചും ചെളിയും പായലും നീക്കം ചെയ്തും അതി മനോഹരമാക്കിയിക്കുകയാണ് ചിറ. കോവിഡ് മഹാമാരി മൂലം കാലതാമസമുണ്ടായെങ്കിലും ചിറയുടെ സൗദ്ധര്യവും, ഉപയോഗക്ഷമതയും പൂര്‍ണ്ണമായും വീണ്ടെടുക്കാന്‍ നിര്‍മ്മാണ സൗദ്ധര്യവല്‍ക്കരണ പദ്ധതികളിലൂടെ കഴിഞ്ഞു.

നവീകരിച്ച പന്നിക്കുഴി ചിറയുടെ ഉദ്ഘാടനം പി.വി. ശ്രീനിജൻ എം.എൽ.എ നിർവഹിക്കുന്നു. ജില്ലാ കളക്ടർ എസ്. സുഹാസ് ഹരിത കേരളം ജില്ലാ കോ- ഓർഡിനേറ്റർ സുജിത് കരുൺ എന്നിവർ സമീപം. കുന്നത്തുനാട് എം എല്‍ എ പി. വി. ശ്രീനിജന്‍ ഉല്‍ഘാടനം നിര്‍വ്വഹിച്ച ചടങ്ങില്‍ ജില്ലാ കളക്ടര്‍ എസ്. സുഹാസ് മുഖ്യാതിഥിയായി പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സോണിയ മുരുകേശന്‍ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് കെ.കെ അശോകകുമാര്‍ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍റിംഗം കമ്മറ്റി ചെയര്‍മാന്‍ ജൂബിള്‍ ജോര്‍ജ്, ഹരിത കേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ സുജിത് കരുണ്‍, ജില്ലാ പഞ്ചായത്തംഗം ലിസി അലക്സ് തുടങ്ങിയവര്‍ പങ്കെടുത്തു.

 

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration