റിപ്പോ നിരക്ക് വീണ്ടും കുറച്ചു: 5.75 ശതമാനമായി
ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് വീണ്ടും റിപ്പോ നിരക്കില്‍ കാല് ശതമാനം കുറവ് വരുത്തി. ഇതോടെ റിപ്പോ നിരക്ക് 5.75ശതമാനമായി. പണലഭ്യതാ ക്ഷാമം പരിഹരിക്കുന്നതിനാണ് റിപ്പോ നിരക്കില്‍ വീണ്ടും കുറവുവരിത്തിയത്. ഈ വര്‍ഷം രണ്ടുതവണ നിരക്ക് കുറച്ചെങ്കിലും സമ്പദ്ഘടനയില്‍ അത് പ്രതിഫലിച്ചിട്ടില്ല.
തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പണത്തിന്റെ ആവശ്യകത വര്‍ധിച്ചപ്പോള്‍ രാജ്യത്തെ പണലഭ്യതാ ക്ഷാമം കൂടിയിരുന്നു.