ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ വിരാള്‍ ആചാര്യ രാജിവെച്ചു
ന്യൂഡല്‍ഹി : ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ വിരാള്‍ ആചാര്യ രാജിവെച്ചു. കാലാവധി തീരാന്‍ ആറുമാസം ബാക്കിനില്‍ക്കെയാണ് രാജി. 2017ലാണ് വിരാള്‍ ആചാര്യ നിയമിതനായത്. റിസര്‍വ് ബാങ്കിന്റെ നാല് ഡെപ്യൂട്ടി ഗവര്‍ണര്‍മാരിലൊരാളായിരുന്നു.
സര്‍ക്കാരുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് മുന്‍ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ രാജിവച്ചതിന് പിന്നാലെ ആചാര്യയും രാജിവയ്ക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. ന്യൂയോര്‍ക്ക് സര്‍വ്വകാലാശാലയിലെ ബിസിനസ് സ്കൂളില്‍ പ്രൊഫസറായിരുന്ന ആചാര്യ അവിടേയ്ക്ക് തന്നെ മടങ്ങിപ്പോകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.