റിസർവ്വ് ബാങ്ക് റീപ്പോ നിരക്ക് കുറച്ചു; വായ്പ മൊറട്ടോറിയത്തിൽ ഇളവ്
ദില്ലി: റിസർവ്വ് ബാങ്ക് റീപ്പോ നിരക്ക് 0.4 ശതമാനം കുറച്ചു. 4 ശതമാനമാണ് പുതിയ റീപ്പോ നിരക്ക്. റിവേഴ്സ് റീപ്പോ നിരക്ക് 3.35 ശതമാനമാണ് . ഇത് രണ്ടാം തവണയാണ് കൊവിഡ് പ്രതിസന്ധിക്കിടെ റീപോ നിരക്ക് കുറക്കുന്നത്. ലോകം സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുകയാണെന്ന് റിസർവ്വ് ബാങ്ക് ഗവർണർ ശക്തി കാന്ത ദാസ് പറഞ്ഞു.
ജിഡിപി വളർച്ചാനിരക്കിൽ കുറവ് വരും. 2020-21 സാമ്പത്തിക വർഷം വളർച്ചാ നിരക്ക് പൂജ്യത്തിൽ താഴെ ആകും. വ്യവസായ ഉത്പാദന മേഖലയിവായ്പാ മൊറട്ടോറിയം മൂന്നുമാസത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്. മൊറൊട്ടോറിയം കാലയളവിലെ പലിശ അടക്കുന്നതിലും ഇളവ് നൽകിയിട്ടുണ്ട്. പലിശ ഒരുമിച്ച് അടയ്ക്കേണ്ടതില്ല, തവണകളായി അടച്ചാൽ മതി. നാണയപെരുപ്പം 4 ശതമാനത്തിൽ താഴെ എത്തും.