രാഹുൽ ഗാന്ധി രാജിവച്ചു
ന്യൂഡൽഹി : കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനം രാഹുൽ ഗാന്ധി രാജിവച്ചു. കോൺഗ്രസ് അധ്യക്ഷസ്ഥാനത്തുനിന്ന് രാജിവച്ചെന്നും, ഇനിയും പാര്‍ട്ടിയുടെ അധ്യക്ഷ സ്ഥാനത്ത് തുടരാനില്ലെന്നും ആവര്‍ത്തിച്ച് രാഹുല്‍ ഗാന്ധി രംഗത്ത്. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി പുതിയ അധ്യക്ഷനെ എത്രയും പെട്ടെന്ന് തീരുമാനിക്കണമെന്നും രാഹുല്‍ വ്യക്തമാക്കി.
രാഹുൽ ഗാന്ധിയുടെ കത്ത് ഇങ്ങനെ :
രാജി നൽകിയ സ്ഥിതിക്ക് പാർട്ടി അധ്യക്ഷ സ്ഥാനത്തു കൂടുതൽ ദിവസം തുടരില്ലെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി. അധികം കാലതാമസമില്ലാതെ കോൺഗ്രസ് പ്രവർത്തക സമിതി പുതിയ അധ്യക്ഷനെ തീരുമാനിക്കണം. ഇതിനായുള്ള നടപടികളിൽ പങ്കാളിയാകില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ലോകസഭാ തെരഞ്ഞെടുപ്പിലെ തോൽവിയെ തുടർന്ന് പലതവണ രാഹുൽ രാജിവയ്ക്കാനൊരുങ്ങിയെങ്കിലും മുതിർന്ന നേതാക്കൾ ഇടപെട്ട് ആ തീരുമാനം മാറ്റുകയായിരുന്നു.