എന്റെ പെരുന്നാളിങ്ങനെയാ; ഇതാ ഒരു മനുഷ്യൻ
‘നമ്മൾ പോകുമ്പോൾ ഇതൊന്നും ഇവിടുന്ന് കൊണ്ടുപോവാൻ പറ്റൂല്ലല്ലോ? എനിക്ക് നാട്ടുകാരെ സഹായിക്കുന്നതാണ് എന്റെ ലാഭം. നാളെ പെരുന്നാളല്ലേ.. എന്റെ പെരുന്നാളിങ്ങനെയാ..’ എറണാകുളം ബ്രോഡ്വേയിലെ നൗഷാദ് എന്ന മനുഷ്യൻ മലയാളികളോട് പറയുന്നതിങ്ങനെയാണ്.
ദുരിതാശ്വാസത്തിനായി വസ്ത്രങ്ങൾ തേടിയിറങ്ങിയ സിനിമ നാടക നടൻ രാജേഷ് ശർമയെ 'ഞാൻ തരാം വസ്ത്രങ്ങൾ ' എന്ന് പറഞ്ഞു കൂട്ടികൊണ്ടുപോയ നൗഷാദ് നൽകിയത് അഞ്ചു വലിയ ചാക്ക് നിറയെ പുതു വസ്ത്രങ്ങൾ. വഴിയോര കച്ചവടക്കാരനായ നൗഷാദ് വിൽപ്പനക്കായി കൊണ്ട് വന്ന വസ്ത്രങ്ങളാണ് എടുത്തു നൽകിയത്. ഇതാണെന്റെ ലാഭം എന്ന് തുറന്നുപറഞ്ഞ ആ സ്നേഹത്തെ ഫെയ്സ്ബുക്ക് വിഡിയോയിലൂടെയാണ് രാജേഷ് ശർമ കേരളത്തിന് മുന്നിലെത്തിച്ചത്. വിഡിയോ കാണാം