പണം പിരിക്കല്‍ മാത്രമല്ല ദുരിതാശ്വാസ പ്രവര്‍ത്തനം: മോഹന്‍ലാല്‍
കേരളം വീണ്ടും ഒരു പ്രളയക്കെടുതിയെ നേരിടുമ്പോൾ ചില ഓര്‍മ്മപ്പെടുത്തലുകളുമായി മോഹന്‍ലാലിന്റെ ബ്ലോഗ്. പണം പിരിക്കല്‍ മാത്രമല്ല ദുരിതാശ്വാസ പ്രവര്‍ത്തനം എന്ന് തിരിച്ചറിയേണ്ടതുണ്ടെന്നും പ്രകൃതി ദുരന്തങ്ങളെ മുന്‍കൂട്ടിക്കണ്ട് നേരിടാനുള്ള മാര്‍ഗ്ഗങ്ങളാണ് ആരായേണ്ടതെന്നും അദ്ദേഹം ബ്ലോഗിൽ കുറിച്ചു.
മഴ പെയ്ത് മണ്ണിടിഞ്ഞ് കഴിഞ്ഞ് മനുഷ്യരെ രക്ഷിക്കാന്‍ ഓടുന്നതിനേക്കാള്‍ അതിന് മുമ്പ് ആധുനികശാസ്ത്ര സംവിധാനവും കൃത്യമായ പ്ലാനിംഗും ഉപയോഗിച്ച് അപകടസ്ഥലങ്ങളില്‍ നിന്ന് മനുഷ്യരെ മാറ്റാന്‍ സാധിക്കില്ലേയെന്ന് മോഹന്‍ലാല്‍ ചോദിക്കുന്നു.
ഒഡിഷക്ക് സാധിക്കുമെങ്കില്‍ നമ്മുക്കും സാധിക്കില്ലേയെന്ന സുപ്രധാന ചോദ്യവും മോഹൻലാൽ ബ്ലോഗിലൂടെ ഉന്നയിക്കുന്നു.
രണ്ട് വര്‍ഷത്തെ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ നമ്മുക്ക് എല്ലാത്തരത്തിലും മാറേണ്ടതുണ്ട് . ഒരു വര്‍ഷം മുമ്പ് പ്രളയം കേരളത്തെ തകര്‍ത്തപ്പോള്‍ അതൊരു ഒറ്റപ്പെട്ട സംഭവമായി നാം കരുതി. വെയില് പരന്നതോടെ അതെല്ലാം മറന്ന കേരളത്തിലെ ജനങ്ങള്‍ വീണ്ടും മലയിടിച്ചിലും പാറപൊട്ടിക്കലും തുടര്‍ന്നു. കൊടുംമഴയില്‍ പാവപ്പെട്ട ജനങ്ങളുടെ വിലപ്പെട്ട ജീവനും ഒലിച്ചു പോയി. പ്രകൃതിദുരന്തങ്ങളെ ആര്‍ക്കും പൂര്‍ണമായി ചെറുക്കാന്‍ കഴിയില്ല. എന്നാല്‍ അവയെ മുന്‍കൂട്ടിയറിയാന്‍ സാധിക്കും. മുന്നൊരുക്കങ്ങള്‍ നടത്താന്‍ സാധിക്കുമെന്നും മോഹന്‍ലാല്‍ പറയുന്നു.