നാഷണല്‍ ഫിലിം ആര്‍ക്കൈവ്സ് ഓഫ് ഇന്ത്യയുടെ ഫേസ് ഓഫ് ദി വീക്ക് ആയി മോഹന്‍ലാല്‍
മുംബൈ: നാഷണല്‍ ഫിലിം ആര്‍ക്കൈവ്സ് ഓഫ് ഇന്ത്യയുടെ ഫേസ് ഓഫ് ദി വീക്ക് ആയി നടന് മോഹന്‍ലാല്‍. ഫേസ്ബുക്ക് പേജിലാണ് ഈ ആഴ്ചയിലെ മുഖമായി മോഹന്‍ലാലിനെ തെരഞ്ഞെടുത്തത്. കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നതാണ് നാഷണല്‍ ഫിലിം ആര്‍ക്കൈവ്സ്.
മേയ് 17 മുതല്‍ നാഷണല്‍ ഫിലിം ആര്‍ക്കൈവ്സിന്റെ ഫേസ്ബുക്ക് പേജില്‍ മോഹന്‍ലാലിനെക്കുറിച്ചുള്ള വിവരങ്ങളും അദ്ദേഹം അഭിനയിച്ച ചില സിനിമകളുടെ വിവരണവും ഉണ്ട്. മാത്രമല്ല തിങ്കളാഴ്ച ഫേസ്ബുക്ക് പേജിന്റെ കവര്‍ചിത്രമായി മോഹന്‍ലാലിന്റെ ചിത്രമാണ് നാഷണല്‍ ഫിലിം ആര്‍ക്കൈവ്സ് ഉപയോഗിച്ചിരിക്കുന്നത്.
വാനപ്രസ്ഥം, വസ്തുഹാര, നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍, ഉള്ളടക്കം, നാടോടിക്കാറ്റ്, ഇരുവര്‍ തുടങ്ങിയ സിനിമകളുടെ ദൃശ്യഭാഗങ്ങളും ഈ ആഴ്ചയിലെ വിവിധ ദിവസങ്ങളിലായി ഫേ്സ്ബുക്ക് പേജില്‍ പങ്കുവെച്ചിട്ടുണ്ട്.