മുന്നണിമാറ്റ വാർത്തകൾ തള്ളി ആർ ബാലകൃഷ്ണപിള്ള
കൊല്ലം : കേരള കോണ്‍ഗ്രസ് ബി യുഡിഎഫിലേക്കു പോകാന്‍ നീക്കം നടത്തുന്നെന്ന ചില മാധ്യമ വാര്‍ത്ത ശുദ്ധ അസംബന്ധമാണെന്ന് ചെയര്മാന് ആര് ബാലകൃഷ്ണപിള്ള പറഞ്ഞു. സത്യത്തിന്റെ കണികപോലും വാര്‍ത്തയിലില്ല. പാര്‍ടി പൂര്‍ണ തൃപ്തിയോടെയാണ് എല്‍ഡിഎഫില്‍ മുന്നോട്ടുപോകുന്നതെന്നും ആര് ബാലകൃഷ്ണപിള്ള പറഞ്ഞു. പാര്‍ടിക്ക് എല്‍ഡിഎഫില്‍ അര്‍ഹമായ പരിഗണന കിട്ടുന്നുണ്ട്. യുഡിഎഫിന്റെ പ്രചാരണ മാധ്യമമായി ചില മാധ്യമങ്ങൾ തരം താഴരുതെന്നും ആര് ബാലകൃഷ്ണപിള്ള പറഞ്ഞു.
പാര്‍ടി എല്‍ഡിഎഫ് വിടുന്ന പ്രശ്നമില്ലെന്ന് കെ ബി ഗണേശ്കുമാര്‍ എംഎല്‍എ പറഞ്ഞു. ഇത്തരം കള്ളപ്രചാരണം വെടക്കാക്കി തനിക്കാക്കാനുള്ള യുഡിഎഫ് തന്ത്രത്തിന്റെ ഭാഗമാണ്. യുഡിഎഫില്‍ ആരുമായും ചര്‍ച്ച നടത്തിയിട്ടില്ല. എല്‍ഡിഎഫിലെ കക്ഷികളുമായി ഒരുതരത്തിലുള്ള അഭിപ്രായ ഭിന്നതകളുമില്ല. പാര്‍ടി ചെയര്മാന് ആര് ബാലകൃഷ്ണപിള്ള എടുക്കുന്ന തീരുമാനത്തിനൊപ്പമാണ് ഞാന്‍.