പുതിയ ന്യൂനമര്‍ദ്ദമുണ്ടാകാന്‍ സാധ്യത: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം : സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീകഷണ കേന്ദ്രം അറിയിച്ചു. നാളത്തോടെ തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഇത് പിന്നീട് ശക്തിപ്രാപിച്ച് ഡിസംബര്‍ രണ്ടോടെ തമിഴ്നാട്-പുതുച്ചേരി തീരത്ത് എത്താന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. ചൊവാഴ്ച്ച സംസ്ഥാനത്തെ നാല് ജില്ലകളില്‍ മഴമുന്നറിയിപ്പ് പ്രഖ്യാപിച്ചു.