ടൗട്ടേയ്ക്ക് പിന്നാലെ 'യാസ്' ചുഴലിക്കാറ്റ് വരുന്നു; കേരളത്തില്‍ മഴ കനക്കും
ടൗട്ടേ ചുഴലിക്കാറ്റിന് പിന്നാലെ വീണ്ടുമൊരു ചുഴലിക്കാറ്റ് കൂടി എത്തിയേക്കുമെന്ന് മുന്നറിയിപ്പ്. മെയ് 25ന് ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ് രൂപം കൊള്ളാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മെയ് 22 ന് ആന്‍ഡമാന്‍ കടലില്‍ ന്യൂനമര്‍ദം രൂപപ്പെടും. ഇത് 72 മണിക്കൂറില്‍ ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായി 26-ന് പശ്ചിമബംഗാള്‍-ഒഡീഷ തീരത്തെത്തും.
ചുഴലിക്കാറ്റായാല്‍ യാസ് എന്നായിരിക്കും അറിയപ്പെടുക. ഒമാനാണ് പേര് നിര്‍ദേശിച്ചത്. പുതിയ ചുഴലിക്കാറ്റിന്റെ സഞ്ചാര പഥത്തില്‍ കേരളമില്ലെങ്കിലും സംസ്ഥാനത്ത് അഞ്ച് ദിവസം ശക്തമായ മഴ ഉണ്ടാകും. തെക്കന്‍ കേരളത്തില്‍ 25 മുതല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. യാസ് രൂപപ്പെട്ടാല്‍ തൊട്ടടുത്ത ദിവസം മുതല്‍ മഴ വടക്കന്‍ കേരളത്തിലേക്കും കര്‍ണാടകയിലേക്കും വ്യാപിക്കുമെന്നാണു കണക്കുകൂട്ടല്‍.