മോദി പേടി യുഡിഎഫിന് അനുകൂലമായി; പി ജയരാജൻ
വടകര : മോദി പേടിയാണ് കേരളത്തിൽ യുഡിഎഫിന് വോട്ടായി മാറിയത് എന്ന് സിപിഐഎം കണ്ണൂർ മുൻ ജില്ലാ സെക്രറട്ടറിയും വടകര ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥിയുമായിരുന്ന പി ജയരാജൻ.കേന്ദ്രത്തിൽ ബിജെപി വരുന്നത് തടയാൻ കോൺഗ്രസിനാകും എന്ന തെറ്റായ സന്ദേശം പ്രചരിപ്പിച്ചു.ഇതാണ് യുഡിഎഫിന് അനുക്കൂലമായത്, പി ജയരാജൻ പ്രതികരിച്ചു.
84663 വോട്ടുകൾക്കാണ് കെ മുരളീധരൻ വടകരയിൽ പി ജയരാജനെ പരാജയപ്പെടുത്തിയത്.യുഡിഎഫിന്റെ സിറ്റിംഗ് സീറ്റാണ് വടകര.