Saturday, April 27, 2024
 
 
⦿ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞ് ഇവാന്‍ വുക്കോമനോവിച്ച് ⦿ കാണാതായ വിദ്യാർഥിനിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി ⦿ വാര്‍ത്തകള്‍ നിരീക്ഷിക്കാന്‍ മീഡിയ മോണിറ്ററിങ് സെല്‍ ⦿ എ.എസ്.ഡി, എന്‍കോര്‍, പോള്‍ മാനേജര്‍ ആപ്പ് നിരീക്ഷണത്തിന് കമ്മ്യൂണിക്കേഷൻ കണ്‍ട്രോള്‍ റൂം ⦿ ‘തിരഞ്ഞെടുപ്പ് മഹോത്സവം രാജ്യത്തിന്റെ അഭിമാനം’ എന്ന സന്ദേശമുയർത്തി വിളംബരഘോഷയാത്ര ⦿ തൃശൂര്‍ ജില്ലയില്‍ 58,141 കന്നിവോട്ടര്‍മാര്‍ ⦿ വെബ്കാസ്റ്റിങ്; മുഴുവന്‍ പോളിങ് ബൂത്തുകളിലും സി.സി.ടി.വി സ്ഥാപിച്ചു നിരീക്ഷിക്കാന്‍ കമാന്‍ഡ് കണ്‍ട്രോള്‍ റൂം സജ്ജം ⦿ പോളിങ് സാമഗ്രികള്‍ വിതരണം ചെയ്തു ⦿ ലോക്‌സഭാ തെരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടെടുപ്പ് പുരോഗമിക്കുന്നു ചിത്രങ്ങൾ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് 2024- പോളിംഗ്  വിവിധ മണ്ഡലങ്ങളിൽ പുരോഗമിക്കുന്നു- ചിത്രങ്ങൾ ⦿ വിധിയെഴുതി കേരളം: പോളിംഗ് ശതമാനം 70 കടന്നു ⦿ അവര്‍ മുന്നോട്ട് വെച്ച രാഷ്ട്രീയം നാടിനാവശ്യമാണ്, ശൈലജ ടീച്ചര്‍ പാര്‍ലമെന്റിലുണ്ടാകണം: നിഖില വിമല്‍ ⦿ സാധാരണക്കാരന്‍ എന്നുകേട്ടാല്‍ ശശി തരൂരിന് പരമ പുച്ഛമാണ്; പന്ന്യന്‍ രവീന്ദ്രന്‍ ⦿ ലോക്സഭ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പിന് സുരക്ഷയൊരുക്കാൻ 66,303 പൊലീസുകാർ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് ക്വിസ്; മെഗാ ഫൈനലിൽ അയ്യപ്പദാസും ജിതിനും ജേതാക്കൾ ⦿ കന്നിവോട്ടർമാരുടെ ശ്രദ്ധയ്ക്ക്; വോട്ട് ചെയ്യേണ്ടത് ഇങ്ങനെ ⦿ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ⦿ മ്യൂസിയവും മൃഗശാലയും പ്രവർത്തിക്കില്ല ⦿ സെറ്റ് : അപേക്ഷാ തീയതി നീട്ടി ⦿ ബി.ഫാം (ലാറ്ററൽ എൻട്രി) പ്രവേശനം ⦿ കോണ്‍ഗ്രസ് സ്വത്തുകള്‍ മുസ്ലീങ്ങള്‍ക്ക് വിതരണം ചെയ്യുമെന്ന മോദിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് ബിജെപി ന്യൂനപക്ഷമോര്‍ച്ച നേതാവ്; പിന്നാലെ പുറത്താക്കല്‍ നടപടിയുമായി ബിജെപി ⦿ വയനാട്ടില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ എത്തിച്ചതെന്ന് സംശയിക്കുന്ന അവശ്യസാധനങ്ങള്‍ നിറച്ച കിറ്റുകള്‍ പിടികൂടി; പിന്നില്‍ ബിജെപിയെന്ന് എല്‍ഡിഎഫും യുഡിഎഫും ⦿ അവശ്യസര്‍വീസ് ജീവനക്കാരുടെ വോട്ടിങ് പൂര്‍ത്തിയായി; 257 പേര്‍ വോട്ട് രേഖപ്പെടുത്തി ⦿ തൃശൂര്‍ ജില്ലയില്‍ 2319 പോളിങ് ബൂത്തുകള്‍ ⦿ ഹോം വോട്ടിങ് പൂര്‍ത്തിയായി: തൃശൂര്‍ ജില്ലയില്‍ 95.01 ശതമാനം പോളിങ് ⦿ സ്വീപ്പ്: പൊതുജനങ്ങളോട് വോട്ട് അഭ്യർത്ഥിച്ച് ജില്ലാ കളക്ടർ ⦿ ചെലവ് രജിസ്റ്റർ പരിശോധന ഏപ്രിൽ 24 ബുധനാഴ്ച രാവിലെ 10ന് ⦿ എറണാകുളം സ്ഥാനാർത്ഥികളുടെ മൂന്നാംഘട്ട ചെലവ് പരിശോധിച്ചു ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പിന് പ്രത്യേക പോളിങ് ബൂത്തുകളും ⦿ ‘ഞങ്ങള്‍ക്ക് തെരഞ്ഞെടുപ്പുകള്‍ നിയന്ത്രിക്കാനാകില്ല’; വി വി പാറ്റ് ഹര്‍ജിയില്‍ സുപ്രിംകോടതി ⦿ പരസ്യ പ്രചാരണത്തിന് സമാപ്തി; അഞ്ചു ജില്ലകളിൽ ജില്ലകളിൽ നിരോധനാജ്ഞ ⦿ നിമിഷപ്രിയയെ ജയിലിലെത്തി കണ്ട് അമ്മ; കാണുന്നത് 12 വർഷത്തിനു ശേഷം ⦿ പാലക്കാട് കൊടുംചൂടിനിടെ രണ്ടാം മരണം; അട്ടപ്പാടിയില്‍ മധ്യവയസ്‌കന്‍ മരിച്ചത് നിര്‍ജലീകരണം മൂലം ⦿ മോദി ഒരു ഭീരു; സ്വയം പറയുന്നത് സിംഹമെന്ന്, പക്ഷേ രാഹുലിനെ ഭയം: ഖർഗെ ⦿ തോമസ് ഐസക്കിനെ വിജയിപ്പിക്കണം: ദലിത് ക്രൈസ്തവ ഐക്യ സമിതി
News

മധുരയില്‍ ട്രെയിനിന് തീപിടിച്ച്‌ ഒന്‍പത് മരണം

02 May 2021 08:25 PM

ചരിത്രം തിരുത്തിയെഴുതി കേരളം. കേരളത്തിൽ എൽഡിഎഫിന് ഭരണത്തുടർച്ച. 2016 ഇലക്ഷനിൽ 91 സീറ്റുകൾ നേടി അധികാരത്തിലെത്തിയ എൽഡിഎഫ് ഇക്കുറി 99 സീറ്റുകളോടെ ഭരണം തുടരും. യുഡിഎഫ് 41 സീറ്റിലൊതുങ്ങി. ബിജെപി ആകെ ഉണ്ടായിരുന്ന നേമം മണ്ഡലം നഷ്ടമാകുന്ന കാഴ്ചയും കണ്ടു.

തിരുവനന്തപുരം ജില്ലയിൽ വൻ മുന്നേറ്റമാണ് എൽഡിഎഫ് നടത്തിയത്. ബിജെപിയുടെ ഏക സിറ്റിംഗ് സീറ്റായിരുന്ന നേമം പിടിക്കാനെത്തിയ യുഡിഎഫിന്റെ കെ മുരളീധരൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഏറെ നേരം കുമ്മനം രാജശേഖരൻ മുന്നിട്ടു നിന്നെങ്കിലും അവസാന ലാപ്പിൽ എൽഡിഎഫിന്റെ വി ശിവൻകുട്ടി അയ്യായിരത്തിപ്പരം വോട്ടുകൾക്ക് വിജയിച്ചു. എൽഡിഎഫ് സിറ്റിംഗ് സീറ്റുകളായ ആറ്റിങ്ങൽ, വർക്കല, ചിറയിൻകീഴ്, വാമനപുരം,നെടുമങ്ങാട്, കാട്ടാക്കട, വട്ടിയൂർക്കാവ്, നെയ്യാറ്റിൻകര, പാറശാല മണ്ഡലങ്ങളിൽ മികച്ച വിജയമാണ് എൽഡിഎഫ് നേടിയത്. ആറ്റിങ്ങൽ ഭൂരിപക്ഷം 31000 കടന്നു.

ഏറെ വിവാദങ്ങൾ ഉണ്ടായ, ശോഭ സുരേന്ദ്രൻ നേരിട്ട് മത്സരത്തിന് ഇറങ്ങിയ കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രൻ 23000ത്തിലധികം വോട്ടുകൾക്കാണ് വിജയിച്ചത്. യുഡിഎഫ് സിറ്റിംഗ് സീറ്റുകളായ അരുവിക്കര, തിരുവനന്തപുരം മണ്ഡലങ്ങളിൽ എൽഡിഎഫ് അട്ടിമറി വിജയം നേടി. കോവളം മണ്ഡലം യുഡിഎഫ് നിലനിർത്തി.

കൊല്ലം ജില്ലയിൽ 2 സീറ്റുകൾ യുഡിഎഫ് തിരിച്ചുപിടിച്ചു. കരുനാഗപ്പള്ളിയിൽ യുഡിഎഫിന്റെ സി.ആർ മഹേഷും കുണ്ടറയിൽ പി.സി വിഷ്ണുനാഥും വിജയിച്ചു. കുണ്ടറയിൽ മന്ത്രി മേഴ്സികുട്ടി അമ്മയെയാണ് പിസി വിഷ്ണുനാഥ് പരാജയപ്പെടുത്തിയത്.

ആലപ്പുഴയിൽ ഹരിപ്പാട് ഒഴികെ മുഴുവൻ മണ്ഡലങ്ങളിലും എൽഡിഎഫ് വിജയക്കൊടി പാറിച്ചു. കോട്ടയത്തു എൽഡിഎഫ് അഞ്ചും യുഡിഎഫ് നാലും സീറ്റുകൾ നേടി. പാലായിൽ ജോസ് കെ മാണി പരാജയപ്പെട്ടത് ഇടത് കേന്ദ്രങ്ങളെ നിരാശരാക്കി. ഇടുക്കിയിൽ തൊടുപുഴ ഒഴികെ ബാക്കി നാല് സീറ്റിലും എൽഡിഎഫ് വിജയം നേടി.

എറണാകുളത്ത് യുഡിഎഫ് ആധിപത്യമാണ് പ്രകടമായത്. യുഡിഎഫ് 9 സീറ്റുകൾ നേടിയപ്പോൾ എൽഡിഎഫ് 4 സീറ്റിൽ ഒതുങ്ങി. എം സ്വരാജ് പരാജയപ്പെട്ടത് ഇടത് കേന്ദ്രങ്ങൾക്ക് തിരിച്ചടിയായി. കമലശ്ശേരിയിൽ പി രാജീവ് അട്ടിമറി വിജയം നേടി. തൃശൂരിലും എൽഡിഎഫിന്റെ സമ്പൂർണ ആധിപത്യം പ്രകടമായി.13 സീറ്റുകൾ എൽഡിഎഫ് നേടിയപ്പോൾ യുഡിഎഫിന് കിട്ടിയത് ഒരു സീറ്റ് മാത്രം. ആയിരത്തിൽപരം വോട്ടുകൾക്ക് മാത്രമാണ് എൽഡിഎഫ് ചാലക്കുടിയിൽ പരാജയപ്പെട്ടത്.

പാലക്കാട് എൽഡിഎഫ് പത്തും യുഡിഎഫ് രണ്ടും സീറ്റുകൾ നേടി.പാലക്കാട് മണ്ഡലത്തിൽ ബിജെപിയുടെ ഇ ശ്രീധരൻ വലിയ മുന്നേറ്റം നടത്തി എങ്കിലും അവസാന റൗണ്ടിൽ ഷാഫി പറമ്പിൽ വിജയിച്ചു കേറി.
യുഡിഎഫിന് ആശ്വാസം നൽകിയ മറ്റൊരു ജില്ലയാണ് മലപ്പുറം. യുഡിഎഫ് 12 സീറ്റുകൾ നേടിയപ്പോൾ എൽഡിഎഫിന് കിട്ടിയത് നാല്. താനൂർ, തവന്നൂർ മണ്ഡലങ്ങളിൽ കടുത്ത മത്സരത്തിന് ഒടുവിലാണ് എൽഡിഎഫ് ജയിച്ചത്.

കോഴിക്കോട് 11 സീറ്റിൽ എൽഡിഎഫും 2 സീറ്റിൽ യൂഡിഎഫിയും ജയിച്ചു, കൊടുവള്ളി മണ്ഡലം യുഡിഎഫ് ജയിച്ചു. വയനാട് ജില്ലയിൽ കൽപ്പറ്റ, സുൽത്താൻ ബത്തേരി മണ്ഡലങ്ങളിൽ യുഡിഎഫ് ജയിച്ചപ്പോൾ മാനന്തവാടിയിൽ എൽഡിഎഫ് ജയിച്ചു. കൽപ്പറ്റയിൽ എംവി ശ്രേയാംസ് കുമാർ പരാജയപെട്ടു.

കണ്ണൂരിൽ പേരാവൂർ, ഇരിക്കൂർ മണ്ഡലങ്ങളിൽ യുഡിഎഫ് ജയിച്ചപ്പോൾ മറ്റു 9 മണ്ഡലങ്ങളിൽ എൽഡിഎഫ് ജയിച്ചു. മട്ടന്നൂരിൽ റെക്കോർഡ് ഭൂരിപക്ഷമായ 61035 വോട്ടുകൾക്കാണ് കെകെ ശൈലജ ടീച്ചർ വിജയിച്ചത്. ധർമ്മടത്ത് പിണറായി വിജയനും പയ്യന്നൂരിൽ ടിഐ മധുസൂധനനും 49000ത്തിലധികം വോട്ടുകൾക്കാണ് വിജയിച്ചത്. കല്യാശേരിയിൽ എം വിജിൻ 44000 വോട്ടുകളുടെ ഭൂരിപക്ഷം നേടി.

കാസർഗോഡ് ജില്ലയിൽ എൽഡിഎഫ് 3 സീറ്റുകളും യുഡിഎഫ് 2 സീറ്റും നേടി.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration