'മഹ' ചുഴലിക്കാറ്റ് ഗുജറാത്തിലേക്ക്
കേരള തീരം വിട്ട 'മഹ' ഗുജറാത്ത് തീരത്തേക്ക് നീങ്ങുന്നു. IMD, ECMWF, GFS, NCUM തുടങ്ങിയ മിക്കവാറും എല്ലാ കാലാവസ്ഥ മോഡലുകളും മഹ ചുഴലിക്കാറ്റ് നവംബർ 5 നു ശേഷം ഗുജറാത്ത് തീരത്തേക് നീങ്ങാൻ സാധ്യതയുള്ളതായി പ്രവചിക്കുന്നു.നേരത്തെ എല്ലാ ഏജൻസികളും മഹ ഒമാൻ തീരത്തേക്ക് നീങ്ങുമെന്നാണ് കരുതിയിരുന്നത്.