പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ ഇ.ഡി റെയ്ഡ്; ഏറ്റവും കൂടുതൽ പണമൊഴുകിയത് കേരളത്തിലെന്ന് ഇ ഡി
ന്യൂഡല്‍ഹി: അതിതീവ്ര ചുഴലിക്കാറ്റായി മാറിയ \'ടൗട്ടെ\' ഗുജറാത്തിന്റെ തീരത്തേക്ക് പ്രവേശിക്കാന്‍ തുടങ്ങി. അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റ് പൂര്‍ണമായും കരയില്‍ പ്രവേശിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്.
സമുദ്രത്തില്‍ നിന്നും കരയിലേക്ക് പ്രവേശിക്കുന്ന \'ലാന്‍ഡ്ഫാള്‍\' പ്രക്രിയയിലാണ് നിലവില്‍ ടൗട്ടെ എന്നാണ് വിവരം.\'ലാന്‍ഡ്ഫാള്‍\' പ്രക്രിയയ്ക്ക് നിരവധി മണിക്കൂറുകളാണ് എടുക്കുക. ചുഴലിക്കാറ്റിന്റെ ഏറ്റവും പുറമേയ്ക്കുള്ള ഭാഗം നിലവില്‍ സംസ്ഥാനത്തെ സൗരാഷ്ട്ര മേഖലയിലാണ്.
ഈ സമയത്ത് അതിശക്തമായ കാറ്റും പേമാരിയുമാകും കൊടുങ്കാറ്റുള്ള മേഖലയില്‍ ഉണ്ടാകുക. അതിഭീകരമായ നാശനഷ്ടങ്ങളും ഈ സമയത്തുണ്ടാകും.
ചുഴലിക്കാറ്റിന്റെ ഏറ്റവും നടുക്കുള്ള ഭാഗമായ കണ്ണ്(ഐ ഒഫ് ദ സ്റ്റോം) കരയിലേക്ക് പ്രവേശിക്കുന്നതാണ് ലാന്ഡ്ഫാളിലെ ഏറ്റവും നിര്‍ണായകമായ ഘട്ടം. ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ കേരളത്തിലും വന്‍തോതില്‍ മഴ രേഖപ്പെടുത്തിയിരുന്നു.