കുമളിയിൽ ഉരുൾപൊട്ടൽ; ആളപായമില്ല
കുമളി: ഇടുക്കി ജില്ലയിലെ കുമളിയിൽ ഉരുൾപൊട്ടി വ്യാപക കൃഷിനാശം. കുമളി അട്ടപ്പള്ളത്താണ് സംഭവം. കിഴക്കേത്തല ക്രഷറിന് സമീപം രണ്ടേക്കറിലേറെ സ്ഥലത്തെ കൃഷിനശിച്ചതായാണ് വിവരം.
ആളപായമുണ്ടായതായി റിപ്പോർട്ടില്ല. ഹൈറേഞ്ചിൽ പലയിടത്തും ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്നതായി ജില്ലാ ഭരണകൂടത്തിന്റെ മുന്നറിയിപ്പുണ്ട്.