സംസ്ഥാനത്ത് മരണം 57; ക്യാമ്പിൽ ഒന്നര ലക്ഷത്തിലധികം ആളുകൾ
തിരുവനന്തപുരം : സംസ്ഥാനത്തെ മഴ കെടുതിയിൽ മരണം 57 ആയി. മലപ്പുറത്താണ് ഏറ്റവും കൂടുതൽ മരണം. 19 ജീവനുകളാണ് നഷ്ട്ടപെട്ടത്. കോഴിക്കോട് പതിനാലും വയനാട്ടിൽ പത്തും ആളുകൾ മരണപെട്ടു.
14 ജില്ലകളിലായി ആകെ1,318 ദുരിതാശ്വാസ ക്യാമ്പുകള്‍ തുടങ്ങി. 46,400 കുടുംബങ്ങളില്‍പ്പെട്ട 1,65,519 പേര് ഈ ക്യാമ്പുകളിലുണ്ട്.
ഇന്ന് (ഓഗസ്റ്റ് 10) വൈകുന്നേരം 7 മണിവരെയുള്ള കണക്കാണിത്.