മസാല ബോണ്ടിനെതിരായ ഹർജി ഹൈക്കോടതി തള്ളി
തിരുവനന്തപുരം : മസാല ബോണ്ടിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി.തിരുവനന്തപുരം സ്വദേശിയും ചാർട്ടേർഡ് അക്കൗണ്ടന്റുമായ എം ആർ രജ്ഞിത്ത് കാർത്തികേയൻ നൽകിയ ഹർജിയാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് തള്ളിയത്.
കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ആക്ടിലെ ഭേദഗതി നിയമ വിരുദ്ധമാണെന്ന് ഹർജിക്കാരന് വേണ്ടി ഹാജരായ അഡ്വ.മാത്യു കുഴൽ നാടൻ വാദിച്ചു. ഈ വാദം അടിസ്ഥാന രഹിതമാണെന്ന് കോടതി പറഞ്ഞു. തുടർന്നാണ് ഹർജി തള്ളി ഉത്തരരായത്.സർക്കാരിന് വേണ്ടി സ്പെഷ്യൽ ഗവ. പ്ലീഡർ ( നികുതി ) സി ഇ ഉണ്ണികൃഷ്ണൻ ഹാജരായി.