Thursday, May 16, 2024
 
 
⦿ നൂറിലേറെ കമ്പനികളിൽ ഓഹരി, അമേരിക്കയിലടക്കം വസ്തുവകകൾ; ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും സമ്പന്നനായ സ്ഥാനാർത്ഥി ആന്ധ്രാപ്രദേശിൽ ⦿ ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം ⦿ ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബിർ പുർകായസ്ത ജയിൽമോചിതനായി ⦿ ‘5 സിനിമ ചെയ്യണമെന്ന് പറഞ്ഞു, ലാഭം കിട്ടുമെന്ന് പറ്റിച്ചു’; ദ്വാരകിന്റെ പരാതിയിൽ ജോണി സാഗരിഗ അറസ്റ്റിൽ ⦿ സ്ലോവാക്യന്‍ പ്രധാനമന്ത്രി റോബര്‍ട്ട് ഫിക്കോയ്ക്ക് വെടിയേറ്റു; ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട് ⦿ പന്തീരങ്കാവ് ഗാര്‍ഹിക പീഡന പരാതി: പൊലീസ് വീഴ്ചയില്‍ നടപടി; എസ്എച്ച്ഒ എ എസ് സരിനെ സസ്‌പെന്‍ഡ് ചെയ്തു ⦿ പെരിയ കേസ് പ്രതിയുടെ മകൻ്റെ വിവാഹത്തിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്ത സംഭവം; അന്വേഷണ കമ്മീഷനെ നിയോഗിച്ച് കെപിസിസി ⦿ പാനൂർ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവുശിക്ഷ ⦿ മുംബൈയിൽ ശക്തമായ പൊടിക്കാറ്റിൽ കൂറ്റൻ പരസ്യബോർഡ് തകർന്നുവീണു; 3 മരണം, 59 പേർക്ക് പരുക്ക് ⦿ പന്തീരാങ്കാവിൽ നവവധുവിന് മർദനമേറ്റ സംഭവം; സ്ത്രീധനപീഡനമെന്ന് പെൺകുട്ടിയുടെ അച്ഛൻ ⦿ കരമന അഖിൽ കൊലപാതകം; ഡ്രൈവർ അനീഷ് പിടിയിൽ ⦿ 11 മണിക്കൂർ‌ നീണ്ട ഏറ്റുമുട്ടൽ, 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു, സംഭവം ഛത്തീസ്ഗഢില്‍ ⦿ കോപ്പ അമേരിക്ക; ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു; കളിക്കാന്‍ നെയ്മറില്ല ⦿ 50 ദിവസങ്ങൾക്ക് ശേഷം കെജ്‌രിവാൾ ജയിലിന് പുറത്തേക്ക് ⦿ ഇന്ത്യയില്‍ ഗൂഗിള്‍ വാലറ്റ് ലഭ്യമാകുന്നു; ഗൂഗിള്‍ വാലറ്റും ഗൂഗിള്‍ പേയും തമ്മിലുള്ള വ്യത്യാസങ്ങള്‍ അറിയാം… ⦿ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ല ⦿ പ്രതിസന്ധി അവസാനിച്ചു, ചര്‍ച്ച വിജയം; എയർ ഇന്ത്യ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും ⦿ കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; കേബിളുകൾ പൊട്ടി കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി ⦿ ക്രിക്കറ്റ് ടീമിലും കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് പ്രധാന്യം നല്‍കും : നരേന്ദ്ര മോദി ⦿ വിവാദ പരാമർശം; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് സാം പിട്രോഡ ⦿ ലൈംഗികാതിക്രമക്കേസ്; എച്ച്.ഡി രേവണ്ണയെ ഈ മാസം 14 വരെ റിമാൻഡ് ചെയ്തു ⦿ ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു ⦿ വിദ്വേഷ വിഡിയോ; ജെപി നദ്ദയ്ക്കും അമിത് മാളവ്യക്കും സമൻസ് അയച്ച് കർണാടക പൊലീസ് ⦿ സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു ⦿ ആളെ പറ്റിക്കുന്ന പരസ്യം: അഭിനയിക്കുന്ന താരങ്ങളും കുറ്റക്കാര്‍- സുപ്രീംകോടതി ⦿ AICC മുൻ മീഡിയ കോർഡിനേറ്റർ രാധിക ഖേര ബിജെപിയിൽ ⦿ മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയില്‍ ബിജെപി സര്‍ക്കാര്‍ പ്രതിസന്ധിയില്‍ ⦿ നാലാം ലോക കേരള സഭ ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത് ⦿ ജോലി വാ​ഗ്ദാനം ചെയ്ത് റഷ്യയിലേക്ക് ആളുകളെ കടത്തിയ സംഭവം; രണ്ടു പേർ പിടിയിൽ ⦿ എസ്.എസ്.എൽ.സി ഫലം വേഗത്തിൽ പി.ആർ.ഡി ലൈവ് ആപ്പിലൂടെ ⦿ പോളിംഗ് ബൂത്തിൽ 'ആരതി'; മഹാരാഷ്ട്ര വനിതാ കമ്മീഷൻ ചെയർപേഴ്‌സണെതിരെ കേസ് ⦿ ഉഷ്ണതരംഗം വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം ⦿ തീയതി നീട്ടി ⦿ നഴ്‌സസ്ദിന വാരാഘോഷം ⦿ അപേക്ഷ ക്ഷണിച്ചു

ഗലേറിയ ഫോട്ടോഷോ 2020; കേരളത്തിലെ ആദ്യ 3D ഓൺലൈൻ ഫോട്ടോഗ്രാഫി എക്സിബിഷൻ

20 September 2020 06:13 PM

കേരളത്തിലെ ഏറ്റവും മികച്ച ഫോട്ടോഗ്രാഫി കൂട്ടായ്മകളിലൊന്നായ ഫോട്ടോഗിയേർസിന്റെ നേതൃത്വത്തിൽ സെപ്റ്റംബർ 20 മുതൽ വെർച്ച്വൽ 3D ഓൺലൈൻ ഫോട്ടോഗ്രാഫി എക്സിബിഷൻ ആരംഭിക്കുന്നു. ഇത് ആദ്യമായിട്ടാണ് ഒരു വാട്സ്ആപ്പ് കമ്മ്യൂണിറ്റി ഇത്തരത്തിൽ ഒരു വെർച്ച്വൽ 3D ഫോട്ടോഗ്രാഫി എക്സിബിഷൻ നടത്തുന്നത്. ഫോട്ടോഗ്രാഫിയെ സ്നേഹിക്കുന്നവർക്ക് വേണ്ടി തിരുവനന്തപുരം സ്വദേശിയും മീഡിയ ഫോട്ടോഗ്രാഫറുമായ റിജാസ് മുഹമ്മദാണ് ( Rijas Mohammed ) 2015 ൽ ഫോട്ടോ ഗിയേർസ് എന്ന ഫോട്ടോഗ്രാഫി കൂട്ടായ്മ രൂപീകരിച്ചത്.
ഇതിനോടകം തന്നെ വ്യത്യസ്ത പരിപാടികളിലൂടെ ശ്രദ്ധ നേടിയിട്ടുള്ള ഫോട്ടോഗിയേർസ് കൂട്ടായ്മ, അവരുടെ അഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായാണ് ഫോട്ടോഗ്രാഫി പ്രേമികളെ ആവേശഭരിതരാക്കിക്കൊണ്ട് ഗലേറിയ ഫോട്ടോ ഷോ 2020 ആരംഭിക്കുന്നത്. നിലവിലെ കോവിഡ് സാഹചര്യം മനസിലാക്കിയാണ് ഇങ്ങനെയൊരു ആശയവുമായി റിജാസ് മുന്നോട്ടു വന്നത്.

20 സെപ്റ്റംബർ 2020 മുതൽ 'ആർട്സ്റ്റെപ്പ് ' എന്ന അപ്ലിക്കേഷന്റെ സഹായത്തോടെ ലോകത്തിന്റെ ഏത് കോണിൽ ഇരുന്നു കൊണ്ടും ഏവർക്കും ഓൺലൈൻ വഴി ഈ ദൃശ്യാവിഷ്‌കാരം ആസ്വദിക്കാവുന്നതാണ്, ഈ എക്സിബിഷനു വേണ്ടി എല്ലാവിധ ഡിസൈൻ കാര്യങ്ങളും തയ്യാറാക്കിയത് റിജാസ് മുഹമ്മദ് തന്നെയാണ്.

ഗലേറിയ ഫോട്ടോഷോ 2020യുടെ ഔദ്യോഗിക ഉദ്ഘാടനം പ്രശസ്ത മലയാളം ചലച്ചിത്ര സംവിധായകനായ മനു അശോകൻ നിർവഹിച്ചു. അദ്ദേഹം 2019 ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രം 'ഉയരെ'യുടെ സംവിധായകനാണ്. അദ്ദേഹം രാജേഷ് പിള്ള സംവിധാനം ചെയ്ത വേട്ട, ട്രാഫിക്(ഹിന്ദി) എന്നീ ചിത്രങ്ങളിൽ അസോസിയേറ്റ് ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്.

Team photogears ന്റെ ഡിജിറ്റൽ വിസിറ്റിംഗ് കാർഡിൽ എക്സിബിഷൻ എങ്ങനെ കാണാം എന്നതിന്റെ മുഴുവൻ വിവരങ്ങളും കൊടുത്തിട്ടുണ്ട്. മൊബൈൽ ഉപയോക്താക്കൾക്ക് 'ആർട്സ്റ്റെപ്പ്'എന്ന ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് 'ഗലേറിയ ഫോട്ടോഷോ 2020' സെർച്ച് ചെയ്താൽ മാത്രമേ ഈ ദൃശ്യാനുഭവം പൂർണമായും ആസ്വദിക്കാൻ സാധിക്കുകയുള്ളൂ...

വിസിറ്റിംഗ് കാർഡ് ലിങ്ക് : https://www.dibiz.com/teamphotogears

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration