ക്വറന്റൈൻ കാലത്തെ ഫോട്ടോഗീയേഴ്സ് ടാസ്ക്കുകൾ
ക്വറന്റൈൻ കാലത്ത് പുറത്തിറങ്ങാതെ വീട്ടിലിരിക്കുമ്പോൾ എന്തൊക്കെ ചെയ്യാം ? നിരവധി ഐഡിയകൾ, ടാസ്ക്കുകൾ എല്ലാം നമ്മളിപ്പോൾ സോഷ്യൽ മീഡിയകളിൽ കാണുന്നുണ്ട്. അതിലൊക്കെ വ്യത്യസ്തമായ ഒരു കൂട്ടായ്മയാണ് 'ഫോട്ടോഗീയേഴ്സ്'. 21 ദിവസത്തെ ലോക്ക്ഡൗൺ ദിനങ്ങൾ ബോറടി മാറ്റാന്‍ 21 ടാസ്ക്കുമായിട്ടാണ് ഇവർ എത്തുന്നത്. കേരളത്തിലെ പല സ്ഥലങ്ങളിൽ നിന്നുള്ള ഫോട്ടോഗ്രാഫർമാരുടെ കൂട്ടായ്മയാണ് ഫോട്ടോഗീയേഴ്സ്. വിദേശത്തുള്ള മലയാളി ഫോട്ടോഗ്രാഫർമാർ ഉൾപ്പെടെ ഇതിൽ അംഗങ്ങളാണ്. ലോക്ക്ഡൗൺ ദിവസങ്ങളിൽ വീട്ടിലിരിക്കുന്ന തങ്ങളുടെ അംഗങ്ങൾക്ക് വിവിധ തീമുകൾ ആണ് ടാസ്ക്ക് ആയി നൽകുന്നത്.
സജീവ പങ്കാളിത്തമാണ് ഇതിലെ പ്രത്യേകത. വീടിനു ചുറ്റും കാണുന്ന കാഴ്ചകൾ മുതൽ വീട്ടിലിരുന്നപ്പോൾ ഒരുക്കിയ കലാസൃഷ്ടികൾ വരെ ഇതിൽ നിറഞ്ഞു കഴിഞ്ഞു. എല്ലാം ഒന്നിനൊന്നു മെച്ചം. വെറുതെ പോസ്റ്റ് ചെയ്തു പോകുന്നതിനപ്പുറം കൃത്യമായ ഫീഡ്ബാക്ക് കിട്ടുന്ന ഒരു കൂട്ടയ്മകൂടിയാണ് ഫോട്ടോഗീയേഴ്സ്. നേരത്തെയും നിരവധിയായ ചാരിറ്റി പ്രവർത്തനങ്ങളിൽ ഉൾപ്പെടെയുള്ള ഇടപെടലുകൾ നടത്തി ശ്രദ്ധേയമായ കൂട്ടായ്മയാണ് ഇവരുടേത്.
ഫോട്ടോഗീയേഴ്സ്ന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ചുവടെ :