കൊച്ചിയിൽ സിപിഐ മാർച്ചിന് നേരെ ലാത്തിച്ചാർജ് : എല്‍ദോ എബ്രഹാം എംഎൽഎക്ക് പരിക്ക്
കൊച്ചി : വൈപ്പിന്‍ കോളേജിലെ സംഘര്‍ഷത്തില്‍ ഞാറയ്ക്കല്‍ സി.ഐ.ക്കെതിരെ നടപടി ആവശ്യപ്പെട്ട് സി.പി.ഐ. നടത്തിയ മാര്‍ച്ചില്‍ അക്രമം. കൊച്ചി റേഞ്ച് ഡി. ഐ.ജി. ഓഫീസിലേക്ക് സി.പി.ഐ. നടത്തിയ മാര്‍ച്ചാണ് അക്രമാസക്തമായത്. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിവീശി. ജലപീരങ്കിയും പ്രയോഗിച്ചു. ലാത്തിച്ചാര്‍ജില്‍ മൂവാറ്റുപുഴ എം.എല്‍.എ. എല്‍ദോ എബ്രഹാം ഉള്‍പ്പെടെയുള്ള നേതാക്കൾക്കും പ്രവർത്തകർക്കും പരിക്ക്.
വൈപ്പിന്‍ കോളേജിലെ സംഘര്‍ഷത്തില്‍ ഞാറയ്ക്കല്‍ സി.ഐ. നടപടി സ്വീകരിച്ചില്ലെന്നും പക്ഷപാതപരമായി പെരുമാറുകയാണെന്നും ആരോപിച്ചാണ് സി.പി.ഐ. ഡി.ഐ.ജി. ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചത്. സി.പി.ഐ. ജില്ലാ സെക്രട്ടറി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളും ഇരുന്നൂറോളം പ്രവര്‍ത്തകരും മാര്‍ച്ചില്‍ പങ്കെടുത്തിരുന്നു.