ആറ്റിങ്ങൽ ഗവ.ഐ.ടി.ഐ. എൻ.എസ്.എസ്. ഗോൾഡൻ ജൂബിലി ആഘോഷം
നാഷണൽ സർവ്വീസ് സ്കീമിന്റെ അൻപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ആറ്റിങ്ങൽ ഗവ.ഐ.ടി.ഐ.യിലെ എൻ.എസ്.എസ്.യൂണിറ്റ് ഗോൾഡൻ ജൂബിലി സ്മാരക ഫലവൃക്ഷം നട്ടു കൊണ്ട് ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു. വൃക്ഷത്തൈ നടീലിന്റ ഉദ്ഘാടനം ഇൻസ്പെക്ടർ ഓഫ് ട്രെയിനി പി.കെ.ഇന്ദിര നിർവ്വഹിച്ചു. പ്രിൻസിപ്പൽ എ.ഷമ്മി ബക്കർ അദ്ധ്യക്ഷതവഹിച്ച യോഗത്തിൽ വൈസ് പ്രിൻസിപ്പൽ ഡി.ശോഭന, ഗ്രൂപ്പ് ഇൻസ്ട്രക്ടർമാരായ ആർ.സ്നേഹലത, സഗീത.ടി.കെ തുടങ്ങിയവർ സംസാരിച്ചു. എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ എൻ.ഹരികൃഷ്ണൻ സ്വാഗതവും ഗ്രൂപ്പ് ഇൻസ്ട്രക്ടർ സി.വി.അജയഘോഷ് കൃതജ്ഞതയും രേഖപ്പെടുത്തി.