
+2 പഠനം പൂർത്തിയാക്കിയ ശേഷം ഒരു പ്രൊഫഷണൽ ഡിഗ്രീ കോഴ്സ് ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ ?
അനുദിനം തൊഴിലവസരങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കുന്ന മേഖലയാണ് ഏവിയേഷൻ മേഖല. നമുക്ക് അറിയാവുന്ന ജോലികളായ എയർ ഹോസ്റ്റസ്, പൈലറ്റ്സ് തുടങ്ങിയവയ്ക്ക് പുറമെ നിരവധി തൊഴിലവസരങ്ങൾ എയർപോർട്ടിലും എയർലൈൻസിലുമായി നിലനിൽക്കുന്നു. എയർലൈൻ, എയർപോർട്ട് മേഖലകളിൽ സാധാരണക്കാർക്ക് എത്തിപ്പെടാൻ പറ്റുമോ എന്ന ആശങ്കയ്ക്ക് അടിവരയിടുകയാണ് പിനാക്കിൾ ഏവിയേഷൻ അക്കാഡമി.
നിരവധി വിദ്യാർത്ഥികളെ ഏവിയേഷൻ മേഖലയിലേക്ക് കൈപിടിച്ചുയർത്തുവാൻ കഴിഞ്ഞ പിനാക്കിൾ ഏവിയേഷൻ അക്കാഡമി ആറ്റിങ്ങലിൽ 9 വർഷം പൂർത്തിയാക്കുന്നു.
ഏവിയേഷൻ കോഴ്‌സുകളുടെ ഫീസ് കേട്ട് അന്ധാളിച്ചു പോകുന്ന സാധാരണക്കാരന്റെ മക്കൾക്ക് മാന്യമായ ഫീസ് നിലവാരത്തിൽ ഏവിയേഷൻ കോഴ്‌സുകൾ ഡിഗ്രിയോടൊപ്പം പഠിച്ചിറങ്ങാൻ സാധിക്കും എന്നതിന് ഉത്തമോദാഹരണമാണ് പിനാക്കിൾ ഏവിയേഷൻ അക്കാഡമിയിലെ വിദ്യാർത്ഥികൾ.
എയർപോർട്ട്, എയർലൈൻ മേഖലകളിൽ നിന്നുള്ള വിദഗ്ദ്ധർ നയിക്കുന്ന ക്‌ളാസുകൾക്ക് പുറമേ പ്രവൃത്തി പരിചയം കൂടി കുട്ടികൾക്ക് ലഭ്യമാകുന്ന രീതിയിൽ എയർപോർട്ട് വിസിറ്റിങ്ങും എയർപോർട്ട് ട്രെയിനിങ്ങുകളും പഠനത്തോടൊപ്പം അവർക്ക് നൽകിവരുന്നു.
സമയ വേഗതക്ക് ദൈർഘ്യം കൂടിയ നാളുകളിൽ മൂന്ന് വർഷംകൊണ്ട് ഡിഗ്രിയും ഡിപ്പ്‌ളോമയും എന്നൊരു ആശയം മുന്നിൽവെച്ച് ഇതേ രീതിയിൽ വിദ്യാർത്ഥികളെ പഠിപ്പിച്ച് വിജയികളാക്കിയതും പിനാക്കിൾ ഏവിയേഷൻ അക്കാഡമിയുടെ പ്രത്യേകതയാണ്.
BBA ഏവിയേഷൻ ഡിഗ്രി കോഴ്‌സിനൊപ്പം അന്തരാഷ്ട്ര അംഗീകാരമുള്ള IATA ഡിപ്ലോമ സർട്ടിഫിക്കേറ്റ് കോഴ്‌സും മൂന്ന് വർഷം കൊണ്ട് തന്നെ വിദ്യാർത്ഥികൾക്ക് പൂർത്തിയാക്കാൻ കഴിയുന്നു എന്നത് ശ്രദ്ധേയമായ ഒന്നാണ്.
പഠനത്തിന് പുറമേ പാഠ്യേതര വിഷയങ്ങൾക്കും പ്രാധാന്യം നൽകിക്കൊണ്ട് നിരവധി പ്രോഗ്രാമുകൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്നതിലൂടെ മൂന്ന് വർഷത്തെ കലാലയ ജീവിതം അവിസ്മരണീയമാക്കാൻ വിദ്യാർത്ഥികൾക്ക് കഴിയുന്നു.
ഏവിയേഷൻ മേഖലയിൽ ഒരു ജോലി ആഗ്രഹിച്ചുകൊണ്ട് ഏവിയേഷൻ കോഴ്‌സുകൾ തിരഞ്ഞെടുക്കുന്ന വിദ്യാർത്ഥികൾ ആദ്യം തിരിച്ചറിയേണ്ടത് ,
പഠനശേഷം ലഭിക്കുന്ന സർട്ടിഫിക്കേറ്റുകൾക്ക് എത്രത്തോളം അധികാരികതയുണ്ട് എന്നതാണ്.
ആ സ്ഥാപനത്തിൽ മുൻപ് പഠിച്ചിരുന്ന വിദ്യാർത്ഥികൾ എവിടെയെല്ലാം ജോലി ചെയ്യുന്നു എന്നും തിരിച്ചറിയണം. ഏറ്റവും പ്രധനപ്പെട്ടത്, നിങ്ങൾ പഠിച്ച സ്ഥാപനം പഠനശേഷം നിങ്ങൾ ആഗ്രഹിച്ച മേഖലയിലേക്ക് എത്തിച്ചേരാൻ എത്രത്തോളം സഹായിക്കുന്നു എന്നതാണ്.
ഡിഗ്രീ, ഡിപ്ലോമ ഈ വർഷത്തെ അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.
ബന്ധപ്പെടേണ്ട നമ്പർ
7736 02 3040
PINNACLE ACADEMY OF AVIATION
ATTINGAL , TRIVANDRUM