Tuesday, April 16, 2024
 
 
⦿ ഒമാനില്‍ ശക്തമായ മഴ, വെള്ളപ്പൊക്കം; മരിച്ചവരുടെ എണ്ണം 17 ആയി ⦿ വാൽപ്പാറയിൽ 17കാരന് മുതലയുടെ കടിയേറ്റു; ഇരുകാലുകൾക്കും സാരമായ പരുക്ക് ⦿ അബ്ദു റഹീമിൻ്റെ മോചനത്തിനായുള്ള ഹർജി; സൗദി കോടതി ഫയലിൽ സ്വീകരിച്ചു ⦿ പാർട്ടി പതാകയില്ലാതെ ബത്തേരിയിൽ രാഹുൽ ഗാന്ധിയുടെ പ്രചരണം; ഇന്ത്യന്‍ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ അപൂർവ്വം ⦿ ‘മാസപ്പടിയിൽ മുഖ്യമന്ത്രിയും മകളും അന്വേഷണം നേരിടുന്നു, അഴിമതിക്കാരെ തുറുങ്കിലടയ്ക്കും’: നരേന്ദ്രമോദി ⦿ ഭരണഘടനാ സ്ഥാപനങ്ങള്‍ മോദിയുടെ സ്വകാര്യ സ്വത്തല്ല; രാഹുല്‍ഗാന്ധി ⦿ ഗുരുവായൂർ - മധുര എക്സ്പ്രസിൽ യാത്രികനെ പാമ്പ് കടിച്ചു ⦿ ലോക്സഭാ തിരഞ്ഞെടുപ്പ്: പോളിംഗ് സ്റ്റേഷനുകൾ വോട്ടർ സൗഹൃദമാക്കും ⦿ ഹോം വോട്ടിങ്; ഒന്നാം ഘട്ടം ഏപ്രില്‍ 15 മുതല്‍ 21 വരെ ⦿ ഇറാൻ-ഇസ്രയേൽ യാത്ര ഒഴിവാക്കണം; ഇന്ത്യക്കാർക്ക് മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം ⦿ കളരിപ്പയറ്റ് പരിശീലനം ⦿ ഇതാണ് യഥാർത്ഥ കേരള സ്‌റ്റോറി; റഹീമിനെ ചേർത്ത് പിടിച്ചതിനെ പ്രശംസിച്ച് മുഖ്യമന്ത്രി ⦿ ടെക്നിഷ്യൻ പരിശീലനം: ഏപ്രിൽ 25 വരെ അപേക്ഷിക്കാം ⦿ ‘ജെസ്‌ന ജീവിച്ചിരിപ്പില്ല’ വെളിപ്പെടുത്തലുമായി പിതാവ് ⦿ വീഡിയോ എഡിറ്റിങ് കോഴ്സ് ⦿ അനില്‍ പ്രതിരോധരേഖകള്‍ ഫോട്ടോസ്റ്റാറ്റെടുത്ത് വിറ്റു; അനിൽ ആന്റണിക്കെതിരെ ഗുരുതര ആരോപണവുമായി ടി ജി നന്ദകുമാര്‍ ⦿ ഇന്റർവ്യൂ മാറ്റി ⦿ പൊതുതെളിവെടുപ്പ് ഏപ്രിൽ 16ന് ⦿ അബ്ദുൾ റഹീമിന്റെ മോചനത്തിന് വേണ്ട 34 കോടി സമാഹരിച്ചു ⦿ സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകൾക്ക് ചരിത്ര നേട്ടം ⦿ റംസാൻ - വിഷു ചന്തകൾ ഇന്ന് മുതൽ; 10 കിലോ അരി ഉൾപ്പെടെ 13 ഇനങ്ങൾ ⦿ സ്‌കൂൾ പ്രവേശനം ⦿ ലോക്‌സഭ തിരഞ്ഞെടുപ്പ്: വോട്ടിംഗ് മെഷീനുകളുടെ വിതരണം പൂർത്തിയായി ⦿ പോളിംഗ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്ക് തപാൽ വോട്ടിന് അപേക്ഷിക്കാം ⦿ സെറ്റ് അപേക്ഷ 25 വരെ നൽകാം ⦿ ലഹരിക്കടത്ത് തടയാന്‍ കടല്‍, അഴിമുഖം കേന്ദ്രീകരിച്ച് സംയുക്ത പരിശോധന ⦿ പരീക്ഷാ വിജ്ഞാപനം ⦿ പരീക്ഷാ ഫലം ⦿ പോലീസ് കംപ്ലയിന്റ് അതോറിറ്റി സിറ്റിംഗ് മാറ്റി ⦿ സൗജന്യ  തൊഴിലധിഷ്ഠിത സാങ്കേതിക കോഴ്‌സുകളിൽ  സീറ്റുകൾ ഒഴിവ് ⦿ സിവിൽ സർവീസ് പ്രിലിമിനറി/മെയിൻസ് പരീക്ഷാ പരിശീലനം ⦿ ലോക്സഭാ തിരഞ്ഞെടുപ്പ്; പൊതുജനങ്ങൾക്കായി ക്വിസ് മത്സരം ⦿ റംസാൻ- വിഷു ചന്തകള്‍ നടത്താന്‍ കണ്‍സ്യൂമര്‍ ഫെഡിന് ഹൈക്കോടതി അനുമതി; തെരഞ്ഞെടുപ്പ് വിഷയം ആക്കരുതെന്ന് നിര്‍ദേശം ⦿ എറണാകുളം മണ്ഡലം തിരഞ്ഞെടുപ്പ്: സ്ഥാനാർത്ഥികളുടെ പ്രതിനിധികളുമായി പാെതുനിരീക്ഷക കൂടിക്കാഴ്ച നടത്തി ⦿ ലോക്‌സഭ തിരഞ്ഞെടുപ്പ്: വോട്ടിംഗ് മെഷീനുകളുടെ വിതരണം ആരംഭിച്ചു

ആറ്റിങ്ങൽ നഗരത്തിലെ ആദ്യ ഡിജിറ്റൽ സ്കൂളായി ഗവ.ഗേൾസ് ഹയർ സെക്കൻഡറി

22 June 2021 08:27 PM

ആറ്റിങ്ങൽ: പട്ടണത്തിൽ ആദ്യത്തെ ഡിജിറ്റൽ സ്കൂളായി ഗവ.ഗേൾസ്‌ ഹയർ സെക്കൻഡറി സ്കൂളിനെ തിരഞ്ഞെടുത്തു. സ്കൂൾ അങ്കണത്തി വച്ച് നടന്ന പരിപാടിയിൽ ഡിജിറ്റൽ സ്കൂൾ പ്രഖ്യാപനം എം.എൽ.എ ഒ.എസ് അംബിക നിർവ്വഹിച്ചു. കൂടാതെ ഓൺലൈൻ പഠന സൗകര്യമില്ലാത്ത കുട്ടികൾക്കുള്ള നാലാം ഘട്ട മൊബൈൽ ഫോൺ വിതരണവും നിർവ്വഹിച്ചു. ക്യൂ ബർസ്റ്റ് എന്ന സ്ഥാപനം 10 ഫോണുകൾ സംഭാവന ചെയ്തു. അധ്യാപകരുടെ സ്നേഹക്കൂട്ടായ്മയിലുടെ നിർധനരായ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്ക് 7 ഫോണുകളും വിതരണം ചെയ്തു. ഈ അധ്യയന വർഷം 40 ൽ അധികം ഫോണുകളാണ് ഫോൺ ലൈബ്രറി പദ്ധതിയിലൂടെ സ്കൂളിന്റെ നേതൃത്വത്തിൽ വിതരണം ചെയ്തത്. ഇതിലൂടെ 150 ഓളം കുട്ടികൾക്ക് ഓൺലൈൻ പഠന സൗകര്യം ലഭ്യമാക്കാൻ സാധിച്ചു. ഇത്തരത്തിൽ പരമാവധി കുട്ടികൾക്ക് പഠന സൗകര്യം ഒരുക്കിയതിലൂടെ പട്ടണത്തിലെ സമ്പൂർണ ഡിജിറ്റൽ സ്കൂളാവാൻ ഗവ.ഗേൾസ് ഹയർസെക്കൻഡറി സ്കൂളിന് സാധിച്ചു. ഇങ്ങനെ ലഭ്യമാവുന്ന ഫോണുകൾ ദുരുപയോഗം ചെയ്യാതിരിക്കാൻ വിദ്യാർത്ഥികൾക്കൊപ്പം രക്ഷകർത്താക്കളും ശ്രദ്ധിക്കണമെന്ന് എം.എൽ.എ അറിയിച്ചു. കൂടാതെ സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ സമാഹരിച്ച 5000 രൂപ നഗരസഭയുടെ കൊവിഡ് പ്രതിരോധ ഫണ്ടിലേക്ക് ചെയർപേഴ്സൺ അഡ്വ.എസ്.കുമാരിക്ക് കൈമാറി.



നഗരസഭ ചെയർപേഴ്സന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പിടിഎ പ്രസിഡന്റ് വി.വിശ്വംഭരൻ, വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ നായർ, പ്രിൻസിപ്പൽ ലത.ആർ.എസ്, ഹെഡ്മിസ്ട്രസ് ലത.എസ്.നായർ, സ്റ്റാഫ് സെക്രട്ടറി സഫീനബീവി, ക്യൂബർസ്റ്റ് അസോസിയേറ്റ് ആർക്കിടെക്ക് നിതിൻ തുടങ്ങിയവർ ചടങ്ങിന് ആശംസകളർപ്പിച്ച് സംസാരിച്ചു.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration