ആർഷ ഫെസ്റ്റ് 2019 നാളെ
തിരുവനന്തപുരം : നെടുമങ്ങാട് ആസ്ഥാനമായ ആർഷ ഇന്റർനാഷണൽ മോഡൽ സ്കൂളിന്റെ വാർഷികാഘോഷം ആർഷ ഫെസ്റ്റ് ഒക്ടോബർ 8ന് നെടുമങ്ങാട് ഗ്രീൻലാൻഡ് ഓഡിറ്റോറിയത്തിൽ നടക്കും. സ്കൂളിലെ മുഴുവൻ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള വളരെ വ്യത്യസ്തമായ പരിപാടിയാണ് അർഷ ഫെസ്റ്റ്. ഒക്ടോബർ 8ന് ഉച്ചക്ക് 2 മണിക്കാണ് പരിപാടി ആരംഭിക്കുന്നത്.
ഉദ്ഘാടന ചടങ്ങിന് ശേഷം രംഗപൂജ, കുട്ടികളുടെ വിവിധ കലാപരിപാടികളായ നൃത്തം, സംഗീത പരിപാടികൾ, നാടകം എന്നിവ അരങ്ങേറും.